ന്യൂഡല്‍ഹി: കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ജനറല്‍ മോട്ടോര്‍സ് (ജിഎം). സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയിലെ സോഫ്റ്റ്വെയര്‍, സര്‍വീസസ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യം ജിഎം സ്ഥിരീകരിച്ചു. ജോലി നഷ്ടമാകുന്ന സ്റ്റാഫുകള്‍ക്ക് തിങ്കളാഴ്ച കമ്പനിയുടെ അറിയിപ്പ് ലഭിച്ചു. 76,000 പേരാണ് ജനറല്‍ മോട്ടോര്‍സില്‍ ആകെ ജോലി ചെയ്യുന്നത്. ഇവരില്‍ 1.3 ശതമാനത്തെ പിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനം.
കമ്പനിയുടെ തലപ്പത്തുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.