ചൈനയില്‍ തരംഗമായി സ്വർണ്ണം ഉരുക്കി പണം നൽകുന്ന ഏടിഎം മെഷീന്‍

ഷാങ്ഹായിലെ ഗ്ലോബൽ ഹാർബർ ഷോപ്പിംഗ് മാളിലള്ള ഈ ഏടിഎം മെഷീന്‍ സ്വർണ്ണം നൽകിയാൽ അത് ഉരുക്കി പകരം പണം നൽകുന്നു. 50 ശതമാനമോ, അതിനു മുകളിലോ പരിശുദ്ധിയുള്ള മൂന്ന് ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണ്ണമാണ് എടിഎമ്മിൽ സ്വീകരിക്കുക.

author-image
Akshaya N K
New Update
ch

ചൈന:സാങ്കേതികമായി വളരെയധികം മുന്നേറി നില്‍ക്കുന്ന ലോകരാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഇപ്പോള്‍ ചൈനയിലുള്ള ഒരു ഏടിഎം മെഷീന്‍ വളരെയേറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്‌.

ഷാങ്ഹായിലെ ഗ്ലോബൽ ഹാർബർ ഷോപ്പിംഗ് മാളിലള്ള ഈ ഏടിഎം മെഷീന്‍ സ്വർണ്ണം നൽകിയാൽ അത് ഉരുക്കി പകരം പണം നൽകുന്നു. സ്വർണ്ണം മെഷീനിൽ വച്ചു കഴിഞ്ഞാൽ അതിന്റെ പരിശുദ്ധിയും, തൂക്കവും സ്കാൻ ചെയ്ത് മനസിലാക്കുകയും, പിന്നീട്‌ ഉരുക്കുകയും ചെയ്യും. ഈ പ്രക്രിയകള്‍ കഴിഞ്ഞാല്‍ കൊടുത്ത മൂല്യത്തിനുള്ള പണം കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതോടുകൂടി ആ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാവും.

50 ശതമാനമോ, അതിനു മുകളിലോ പരിശുദ്ധിയുള്ള മൂന്ന് ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണ്ണമാണ് എടിഎമ്മിൽ സ്വീകരിക്കുക. ഗ്രാമിന് 785 യുവാൻ അതായത് ഏകദേശം 9,170 രൂപ എന്നതാണ് റീസൈക്ലിംഗ് നിരക്ക് കാണിക്കുന്നത്.

 

കിംഗ്ഹുഡ് ഗ്രൂപ്പ്‌ വികസിപ്പിച്ചെടുത്ത മെഷീൻ ഇതിനോടകം തന്നെ പ്രായമായവർക്കിടയില്‍ വലിയ രീതിയില്‍ പ്രചാരം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പുതിയ കണ്ടുപിടിത്തത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്.

china gold atm vending machine