സ്പാം കോളുകൾക്ക് വിട

ഈ അപ്ഡേറ്റ് 'സെർവർ-സൈഡ് റോൾഔട്ട്' ആയതിനാൽ, എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം ഇത് ലഭിക്കില്ല. ചിലർക്കു നേരത്തെ ലഭിച്ചേക്കാം, മറ്റു ചിലർക്ക് കാത്തിരിക്കേണ്ടിവരുമെന്നും റിപ്പോർട്ടുകളിലുണ്ട്.

author-image
Prana
New Update
boring phone

ന്യൂഡൽഹി: അജ്ഞാത കോളുകൾ തിരിച്ചറിയാനും സ്പാം കോളുകളിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കാനുമായി ഗൂഗിൾ പുതിയ കോൾ ഫിൽട്ടറിങ് ഫീച്ചർ അവതരിപ്പിച്ചു. തട്ടിപ്പുകൾ തടയുന്നതിന് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഏറെ ഗുണകരമാകും.റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന്റെ ഫോൺ ആപ്പിൽ ഇപ്പോൾ കോളുകൾ പ്രത്യേക വിഭാഗങ്ങളായി തരംതിരിക്കുന്നു. ഇതിലൂടെ പ്രധാനപ്പെട്ട കോളുകൾ വേഗത്തിൽ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇൻകമിങ് അല്ലെങ്കിൽ ഔട്ട്ഗോയിങ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി കോളുകൾ ഫിൽട്ടർ ചെയ്യാൻ കഴിയില്ല, അതുകൊണ്ടു ചില കസ്റ്റമൈസേഷൻ ഓപ്ഷനുകൾ പരിമിതമായിരിക്കും.ഫോൺ ആപ്പിന്റെ 159.0.718038457-പബ്ലിക് ബീറ്റാ-പിക്‌സൽ2024 പതിപ്പിലാണ് കോൾ ഫിൽട്ടറിങ് ഫീച്ചർ ആദ്യമായി എത്തിയതെന്നു റിപ്പോർട്ടുകൾ പറയുന്നു. ആദ്യ ഘട്ടത്തിൽ ബീറ്റാ ടെസ്റ്റർമാർക്കു മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഗൂഗിൾ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ട്.ഈ അപ്ഡേറ്റ് 'സെർവർ-സൈഡ് റോൾഔട്ട്' ആയതിനാൽ, എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം ഇത് ലഭിക്കില്ല. ചിലർക്കു നേരത്തെ ലഭിച്ചേക്കാം, മറ്റു ചിലർക്ക് കാത്തിരിക്കേണ്ടിവരുമെന്നും റിപ്പോർട്ടുകളിലുണ്ട്.

spam call