ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ചൊവ്വാഴ്ച മുതല്‍

ആഗോള തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ ട്രെന്റായിരിക്കുന്ന സാഹചര്യത്തില്‍ എഐ അധിഷ്ടിത പ്രഖ്യാപനങ്ങള്‍ ഗൂഗിള്‍ നടത്തിയേക്കും.

author-image
anumol ps
New Update
google

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് ചൊവ്വാഴ്ച തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി 10.30 നാകും കോണ്‍ഫറന്‍സ് ആരംഭിക്കുക. സുപ്രധാനമായ പല പ്രഖ്യാപനങ്ങളും കോണ്‍ഫറന്‍സില്‍ ഉണ്ടാവുമെന്നാണ് ലഭ്യമാകുന്ന സൂചന. ആഗോള തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ ട്രെന്റായിരിക്കുന്ന സാഹചര്യത്തില്‍ എഐ അധിഷ്ടിത പ്രഖ്യാപനങ്ങള്‍ ഗൂഗിള്‍ നടത്തിയേക്കും.ഒപ്പം ആന്‍ഡ്രോയിഡ് 15 ഒഎസും വെയര്‍ ഒഎസ് 5ഉം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എഐ അധിഷ്ഠിത മുന്നേറ്റങ്ങള്‍ സജീവമായ സാഹചര്യമായതിനാല്‍ ആന്‍ഡ്രോയിഡ് 15 ല്‍ പുതിയ എഐ ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഗൂഗിളിന്റെ തന്നെ ജെമിനി എഐ ആന്‍ഡ്രോയിഡിലെ പ്രധാന സാന്നിധ്യമായേക്കും. എഐ അധിഷ്ഠിതമായി കമ്പനിയുടെ ആപ്പുകള്‍ പരിഷ്‌കരിച്ചേക്കാം. ആന്‍ഡ്രോയിഡ് 15 ബീറ്റാ പതിപ്പ് ഇപ്പോള്‍ ഡെവലപ്പര്‍മാര്‍ക്ക് വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്. പിക്സല്‍ ഫോണുകളില്‍ ഇതിനകം ജെമിനി എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ മാപ്പ്, ക്രോം, വര്‍ക്ക് സ്പേസ്, ജിമെയില്‍ ഉള്‍പ്പടെ കൂടുതല്‍ ആപ്പുകളില്‍ എഐ സൗകര്യങ്ങള്‍ എത്തിയേക്കും. 

പുതിയ വെയര്‍ ഒഎസ് അപ്ഡേറ്റ് ഗൂഗിള്‍ നാളെ അവതരിപ്പിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. പുതിയ വാച്ച് ഫേസ് ഫോര്‍മാറ്റിലാണ് വെയര്‍ ഒഎസ് അവതരിപ്പിക്കുക എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങളൊന്നും ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. 

google developer conference