ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സ് 2025 ആരംഭിച്ചു

ആദ്യ ദിനത്തിലെ സുന്ദര്‍ പിചൈയുടെ പ്രസംഗത്തില്‍ മുഴുവന്‍ നിറഞ്ഞു നിന്നത് നിര്‍മ്മിത ബുദ്ധിയെക്കുറിച്ചാണ്.എഐ രംഗത്ത് ഗൂഗള്‍ ഒട്ടും പിന്നല്ലെന്നും മറിച്ച് മുന്‍ഗാമികളണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു

author-image
Sneha SB
New Update
SUNDAR PICHAI


ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് ഇന്നലെ തുടക്കമായി.കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ ചൊവ്വാഴ്ച രാത്രി 10:30 നാണ് ഗൂഗിളിന്റെ വാര്‍ഷിക I/O കോണ്‍ഫറന്‍സിന് തുടക്കമായത്.ആദ്യ ദിനത്തിലെ സുന്ദര്‍ പിചൈയുടെ പ്രസംഗത്തില്‍ മുഴുവന്‍ നിറഞ്ഞു നിന്നത് നിര്‍മ്മിത ബുദ്ധിയെക്കുറിച്ചാണ്.എഐ രംഗത്ത് ഗൂഗള്‍ ഒട്ടും പിന്നല്ലെന്നും മറിച്ച് മുന്‍ഗാമികളണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.നിര്‍മ്മിത ബുദ്ധിയുടെ മാറ്റത്തിന്റെ ഘട്ടത്തിലാണ് നമ്മള്‍ എന്നും പിച്ചൈ പറഞ്ഞു.

ചലചിത്ര നിര്‍മ്മാണം , എഐ കോഡിംഗ് ഏജന്റ് , 3 ഡി വീഡയോ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം എന്നീ പ്രഖ്യാപനങ്ങളും കമ്പനി നടത്തിയിട്ടുണ്ട്.നിലവിലെ കമ്പനി എഐ മോഡല്‍ അപ്‌ഗ്രൈഡ് ചെയ്തതിനൊപ്പം ജെമിന 2.5 ഫ്‌ലാഷ് , ഇമേജിന്‍ 4,വിയോ 3 ,ലിറിയ 2 , സെര്‍ച്ചിലെ എഐ മോഡ്, ഡീപ്പ് സെര്‍ച്ച് ,കാന്‍വാസ്,ജി മെയില്‍,ഗൂഗിള്‍ മീറ്റ് എന്നിവയും അപ്‌ഗ്രേഡ് ചെയ്തു.പുതിയ രണ്ട് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ആഗോള തലത്തില്‍ 1710 രൂപ നിരക്കില്‍ എഐ പ്രോ പ്ലാന്‍ , നിലവില്‍ യുഎസില്‍ മാത്രം ലഭ്യമായിട്ടുളള 21305 രൂപ വില വരുന്ന എഐ അള്‍ട്ര എന്നീ പ്ലാനുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

sundar pichai google