ഇനി ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കാന്‍ വിയോയും; പുത്തന്‍ എഐ മോഡലുകളുമായി ഗൂഗിള്‍

1080 പിക്സല്‍ റസലൂഷനില്‍ വീഡിയോ ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന എഐ മോഡലാണ് വിയോ.

author-image
anumol ps
New Update
veo

google

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിക്കാന്‍ പുതിയ എഐ മോഡലുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍. വാര്‍ഷിക ഡവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ ഐഒയിലാണ് മേധാവി സുന്ദര്‍ പിച്ചൈ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. വിവിധ പ്രായോഗിക സാധ്യതകളുള്ള എഐ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇതിനായി നിലവിലുള്ള എഐ മോഡലുകള്‍ കമ്പനി പരിഷ്‌കരിച്ചു. വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കാന്‍ സാധിക്കുന്ന വിയോ, ഇമേജന്‍ 3 എന്നിവയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 

1080 പിക്സല്‍ റസലൂഷനില്‍ വീഡിയോ ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന എഐ മോഡലാണ് വിയോ. വ്യത്യസ്തങ്ങളായ ശൈലികളില്‍ ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതിന് സാധിക്കും. ചിത്രങ്ങള്‍, വീഡിയോ, ടെക്സ്റ്റ് ഉള്‍പ്പടെയുള്ള പ്രോംറ്റുകള്‍ നല്‍കി വീഡിയോ നിര്‍മിക്കാനുമാകും. 

നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങളിലെ വിശദാംശങ്ങള്‍ തിരിച്ചറിഞ്ഞ് വിവിധ ശൈലിയില്‍ ഇത് വീഡിയോ നിര്‍മിക്കും. ഏരിയല്‍ ഷോട്ടുകളും ടൈം ലാപ്സുമെല്ലാം നിര്‍മിക്കാന്‍ ഇതിനാവും. ഇങ്ങനെ നിര്‍മിക്കുന്ന വീഡിയോകള്‍ കൂടുതല്‍ നിര്‍ദേശങ്ങളിലൂടെ എഡിറ്റ് ചെയ്യാനും കഴിയും. വീഡിയോ എഫ്എക്സ് എന്ന പുതിയ ടൂളില്‍ വിയോ ഉപയോഗിക്കാനാവും. ഇത് കൂടുതല്‍ പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. താമസിയാതെ തന്നെ തിരഞ്ഞെടുത്ത ക്രിയേറ്റര്‍മാര്‍ക്ക് വീഡിയോ എഫ്എക്സ് ടൂള്‍ ലഭ്യമാക്കും.

ഗൂഗിളിന്റെ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എഐ മോഡലാണ് ഇമേജന്‍. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പായ ഇമേജന്‍ 3 കമ്പനി അവതരിപ്പിച്ചു. ഇമേജന്‍ എഫ്എക്സ് എന്ന ടൂള്‍ ഉപയോഗിച്ച് കൂടുതല്‍ മികവുറ്റ ഇമേജന്‍ 3 ടൂളിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

 

google veo ai models