ആന്‍ഡ്രോയിഡ് 15 ന്റെ രണ്ടാം ബീറ്റ അവതരിപ്പിച്ച് ഗൂഗിള്‍

പുതിയ പതിപ്പ് പിക്സല്‍ ഫോണുകളിലും വണ്‍പ്ലസ്, നത്തിങ്, ഓപ്പോ, വിവോ, ഷാവോമി ഉള്‍പ്പടെയുള്ള മറ്റ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ഫോണുകളിലും ലഭ്യമാണ്.

author-image
anumol ps
New Update
android

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00



 

മുംബൈ: ആന്‍ഡ്രോയിഡ് 15 ന്റെ രണ്ടാം ബീറ്റ ഗൂഗിള്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ഐഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലായിരുന്നു രണ്ടാം പതിപ്പ് അവതരിപ്പിച്ചത്. പുതിയ പതിപ്പ് പിക്സല്‍ ഫോണുകളിലും വണ്‍പ്ലസ്, നത്തിങ്, ഓപ്പോ, വിവോ, ഷാവോമി ഉള്‍പ്പടെയുള്ള മറ്റ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ഫോണുകളിലും ലഭ്യമാണ്. ആന്‍ഡ്രോയിഡ് 15 ന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്. എന്നാല്‍ രണ്ടാം പതിപ്പില്‍ ഇത് മറ്റ് ഫോണുകളിലേക്കു കൂടി വര്‍ധിപ്പിക്കുകയായിരുന്നു. 

പുതിയ പരിഷ്‌കാരങ്ങളോടെയാണ് ആന്‍ഡ്രോയിഡ് 15 ലെ രണ്ടാം ബീറ്റാ പതിപ്പ് എത്തിയിരിക്കുന്നത്. ആപ്പുകള്‍ വേഗം തുറക്കുക, ആപ്പുകള്‍ തുറക്കുമ്പോള്‍ ഊര്‍ജം പരിമിതമായി മാത്രം ഉപയോഗിക്കുക, ക്യാമറ ആപ്പ് വേഗം തുറക്കുക, സിസ്റ്റം വേഗത്തില്‍ ബൂട്ട് ചെയ്യുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. 

കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കും വിധമാണ് ആന്‍ഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകള്‍ പോലുള്ള വലിയ സ്‌ക്രീനുകളിലെ മള്‍ടി ടാസ്‌കിങ്, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.

പ്രെഡിക്ടീവ് ഫീഡ്ബാക്ക്, നോട്ടിഫിക്കേഷനുകള്‍ക്ക് കസ്‌റ്റൈമസ് ചെയ്യാനാകുന്ന വൈബ്രേഷന്‍് ഇഫക്ട് ഉള്‍പ്പടെയുള്ള പുതിയ സൗകര്യങ്ങള്‍ ബീറ്റാ 2 ല്‍ അവതരിപ്പിച്ചിട്ടുണ്ട്.

എവി1 എന്‍കോഡര്‍ ഹാര്‍ഡ് വെയര്‍ ഇല്ലാത്ത ഫോണുകള്‍ക്ക് വേണ്ടി വീഡിയോ ലാനില്‍ നിന്നുള്ള എവി 1 സോഫ്റ്റ് വെയര്‍ ഡീകോഡറും ആന്‍ഡ്രോയിഡ് 15 ബീറ്റാ 2 ല്‍ അവതരിപ്പിച്ചു. പഴയ എവി1 ഡീകോഡര്‍ സോഫ്റ്റ് വെയറിനേക്കാള്‍ മികച്ചതാണിത്. ഇതിന്റെ സഹായത്തോടെ എന്‍ട്രി ലെവല്‍, മിഡ് ടെയര്‍ സ്മാര്‍ട്ഫോണുകളില്‍ എച്ച്ഡി വീഡിയോകള്‍ കാണാനാവും.

 

google android 15 beta 2