എ-സീരീസ് ഫോണ്‍ പിക്സല്‍ 8 എ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

സുരക്ഷാ അപ്‌ഡേറ്റുകളും ആന്‍ഡ്രോയിഡ് ഒ.എസ് അപ്‌ഗ്രേഡുകളും ഉള്‍പ്പെടെ ഏഴ് വര്‍ഷത്തെ സോഫ്‌റ്റ്വെയര്‍ സപ്പോര്‍ട്ട് ഫോണിന് ലഭിക്കും.

author-image
anumol ps
New Update
google

representational image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: ഏറ്റവും പുതിയ എ-സീരീസ് ഫോണായ പിക്സല്‍ 8 എ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. സുരക്ഷാ അപ്‌ഡേറ്റുകളും ആന്‍ഡ്രോയിഡ് ഒ.എസ് അപ്‌ഗ്രേഡുകളും ഉള്‍പ്പെടെ ഏഴ് വര്‍ഷത്തെ സോഫ്‌റ്റ്വെയര്‍ സപ്പോര്‍ട്ട് ഫോണിന് ലഭിക്കും. ഗൂഗിള്‍ ടെന്‍സര്‍ ജി3 ചിപ്പോട് കൂടിയാണ് പുതിയ ഫോണെത്തുന്നത്. കൂടാതെ ടൈറ്റന്‍ എം2 സുരക്ഷാ ചിപ്പും ഇതിലുണ്ട്.

പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ എന്നിവയ്ക്ക് സമാനമായ നിരവധി എ.ഐ സവിശേഷതകള്‍ ഇതിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 64 മെഗാപിക്സല്‍ മെയിന്‍ ലെന്‍സും 13 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ലെന്‍സും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 13 എം.പി ക്യാമറയുണ്ട്. എടുത്ത ഫോട്ടോകളില്‍ നിന്ന് ഏറ്റവും മികച്ച ഷോട്ട് തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന എ.ഐ ഫീച്ചറും ഇത്ില്‍ ലഭ്യമാണ്. 

കൂടാതെ മാജിക് എഡിറ്ററും ഉണ്ട്. ഈ ഫോണിലെടുക്കുന്ന വീഡിയോകളില്‍ കാറ്റ്, ആള്‍ക്കൂട്ടം തുടങ്ങി മറ്റ് അനാവശ്യ ശബ്ദങ്ങള്‍ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യാനാകുന്ന ഓഡിയോ മാജിക് ഇറേസറുമുണ്ട്. ഗൂഗിളിന്റെ ബില്‍റ്റ്-ഇന്‍ എ.ഐ അസിസ്റ്റന്റായ ജെമിനിയും പിക്സല്‍ 8 എയില്‍ ഉണ്ട്. ഇതില്‍ ഓഡിയോ ഇമോജികളും ലഭ്യമാണ്. പിക്സല്‍ 8 എയ്ക്ക് പുതിയ ആക്ച്വ ഡിസ്‌പ്ലേ ഉണ്ട്. ഇത് പിക്‌സല്‍ 7എയേക്കാള്‍ 40 ശതമാനം തെളിച്ചമുള്ളതാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

ഗൂഗിള്‍ പിക്സല്‍ 8 എ 128ജിബി വേരിയന്റിന് 52,999 രൂപയും 256ജിബി വേരിയന്റിന് 59,999 രൂപയുമാണ് വില. ലോഞ്ച് ഓഫറുകളില്‍ തിരഞ്ഞെടുത്ത ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം 4,000 രൂപ ക്യാഷ് ബാക്ക് ഉള്‍പ്പെടുന്നു. കൂടാതെ, തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ 9,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. ഗൂഗിള്‍ പിക്സല്‍ 8 എ നിലവില്‍ ഫ്ളിപ്കാര്‍ട്ടില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാനാകും. മെയ് 14 മുതല്‍ വില്‍പ്പനയ്‌ക്കെത്തും.

 

google pixel 8 a