/kalakaumudi/media/media_files/2025/11/21/google-2025-11-21-15-52-06.jpg)
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റും സാങ്കേതിക തട്ടിപ്പുകളും ഉള്‍പ്പെടെയുള്ളവ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനവുമായി ഗൂഗില്‍. റിയല്‍ടൈം സ്‌കാം ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയാണ് ഗൂഗിള്‍ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.
കോള്‍ ഡാറ്റ ശേഖരിക്കാതെ തട്ടിപ്പുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനമാണിത്. കുട്ടികള്‍, മുതിര്‍ന്നവര്‍, കൗമാരക്കാര്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ഈ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.
ജെമിനൈ നാനോ എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചര്‍ പിക്സല്‍ ഫോണുകളിലാണ് അവതരിപ്പിച്ചത്. ഫോണ്‍ സംഭാഷണങ്ങള്‍ തത്സമയം വിശകലനം ചെയ്യുകയും അപരിചിതമായ ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള സംശയാസ്പദമായ കോളുകള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
നമ്മുടെ സംഭാഷണങ്ങള്‍ ഈ സംവിധാനം തത്സമയം പരിശോധിക്കുന്നുണ്ടെങ്കിലും അവ ഗൂഗിളിന്റെ സെര്‍വറുകളിലേക്ക് കൊണ്ടുപോവില്ല. മറിച്ച് ഫോണില്‍ തന്നെയാണ് അവ വിശകലന പ്രക്രിയ നടക്കുന്നത്. ഇതുവഴി ഫോണ്‍ കോളുകളുടെ സ്വകാര്യത ഉറപ്പാക്കാനുമാവും.
അപരിചിത നമ്പറുകളുമായി സംസാരിക്കുന്നതിനിടെ ഗൂഗിള്‍ പേ, പേടിഎം പോലുള്ള പേമെന്റ് ആപ്പുകള്‍ തുറക്കുമ്പോള്‍ ഒരു സ്‌ക്രീന്‍ഷെയറിങ്ല മുന്നറിയിപ്പ് ഗൂഗിള്‍ ഫോണില്‍ കാണിക്കും. ഇതുവഴി ഒരേസമയം ഫോണ്‍ കോളും സ്‌ക്രീന്‍ ഷെയറിങും കട്ട് ചെയ്യാന്‍ ഉപഭോക്താവിനാവും.
യുവ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഓണ്‍ലൈന്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലേണ്‍ ആന്റ് എക്സ്പ്ലോര്‍ എന്ന ഗൂഗിളിന്റെ ഓണ്‍ലൈന്‍ പരിശീലന പരിപാടി ഈ ഡിസംബറില്‍ ആരംഭിക്കും. എഐ അധിഷ്ടിത സൈബര്‍ പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും സ്‌കൂളുകളില്‍ സുരക്ഷാ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമായി സൈബര്‍ പീസ് ഫൗണ്ടേഷന്‍ ഏീീഴഹല.ീൃഴയില്‍ നിന്ന് രണ്ട് ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്.
എസ്എംഎസ് അധിഷ്ടിത ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം സുരക്ഷിതമായ സിം അധിഷ്ഠിത വെരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിക്കാനുള്ള എന്‍ഹാന്‍സ്ഡ് ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ സംവിധാനവും ഗൂഗിള്‍ വികസിപ്പിക്കുന്നുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് അംഗീകൃത ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളുടെ പട്ടിക ഗൂഗിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവഴി വിശ്വസനീയമായ ആപ്പുകള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്കാവും. ഇതിനെല്ലാം പുറമെ എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ തിരിച്ചറിയാനും വഞ്ചിതരാകാതിരിക്കുന്നതിനുമായി സിന്ത് ഐഡി സംവിധാനവും ഗൂഗിള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
