ചെലവ് ചുരുക്കല്‍; 200 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

author-image
anumol ps
New Update
google

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കാലിഫോര്‍ണിയ: ടെക് ഭീമനായ ഗൂഗിള്‍ തങ്ങളുടെ 200 ജീവനക്കാരെ പിരിച്ചുവിട്ടു. ഗൂഗിളിന്റെ കോര്‍ ടീമുകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോര്‍ ടീമുകളിലേക്ക് ഇന്ത്യയില്‍ നിന്നും മെക്‌സിക്കോയിയില്‍ നിന്നും ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മുന്‍നിര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈനില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നതാണ് കോര്‍ യൂണിറ്റ്. 

ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ ടീമില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന്‍ പറഞ്ഞു. 

2023-ന്റെ തുടക്കം മുതല്‍ ആല്‍ഫബെറ്റ് അതിന്റെ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ഗൂഗിള്‍ ഈ ആഴ്ച ആദ്യം ഫ്‌ലട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമുകളില്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പ്, കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ്, ധനകാര്യ വകുപ്പുകളില്‍ പിരിച്ചുവിടലുകള്‍ നടപ്പിലാക്കിയിരുന്നു. ധനകാര്യ വകുപ്പില്‍, ട്രഷറി, ബിസിനസ് സേവനങ്ങള്‍, റവന്യൂ ക്യാഷ് ഓപ്പറേഷന്‍സ് എന്നിവയില്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഗൂഗിള്‍ ജനുവരിയില്‍ എഞ്ചിനീയറിംഗ്, ഹാര്‍ഡ്വെയര്‍, അസിസ്റ്റന്റ് ടീമുകള്‍ ഉള്‍പ്പെടെ ഒന്നിലധികം ടീമുകളിലായി നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 

google employees terminate