/kalakaumudi/media/media_files/2025/02/21/VkM7IADBgJgmdtc0DwQF.jpg)
Representational Image
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്മെന്റുകള്‍ക്ക് ഗൂഗിള്‍ പേ ചാര്‍ജ് ഈടാക്കും.
അര ശതമാനം മുതല്‍ ഒരു ശതമാനം വരെ ചാര്‍ജ് ഈടാക്കുക. പാചക വാതകം, വൈദ്യുതി, വെള്ളം എന്നിവയുടെ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടക്കുമ്പോഴാണ് പ്രോസംസിംഗ് ചാര്‍ജ് ബാധകമാകുന്നത്.
ഇതിനൊടൊപ്പം ചരക്ക് സേവന നികുതിയും നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ യു.പി.ഐ സംവിധാനമായ ഫോണ്‍പേ ഇത്തരം ഇടപാടുകള്‍ക്ക് നിലവില്‍ ഫീ ഈടാക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള യു.പി.ഐ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് യാതൊരു ഫീയും നല്‍കേണ്ടതില്ല.