ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ചാര്‍ജ് അവതരിപ്പിച്ച് ഗൂഗിള്‍ പേ

ഗൂഗിള്‍ പേയുടെ എതിരാളികളായ ഫോണ്‍പേ, പേടിഎം എന്നിവയും ബില്‍ പേയ്‌മെന്റുകള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ട്. മൊത്തം യുപിഐ ഇടപാടുകളില്‍ 37 ശതമാനം വിപണി വിഹിതമുള്ള ഗൂഗിള്‍ പേ,

author-image
Prana
New Update
പ്രതീകാത്മക ചിത്രം

ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ചാര്‍ജ് അവതരിപ്പിച്ച് ഗൂഗിള്‍ പേ. വൈദ്യുതി, വാട്ടര്‍, പാചക വാതകം തുടങ്ങിയവയുടെ ബില്‍ പേയ്‌മെന്റുകള്‍ക്കാണ് ഇനിമുതല്‍ ഗൂഗിള്‍ പേ അധിക ചാര്‍ജ് ഈടാക്കുക.ഇടപാട് മൂല്യത്തിന്റെ 0.5% മുതല്‍ 1% വരെയുള്ള ഫീസും, ബാധകമായ ചരക്ക് സേവന നികുതിയുമാണ് ഇനി മുതല്‍ ഗൂഗിള്‍ പേ വഴിയുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക് ഈടാക്കുക. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് നടത്തുന്ന യു.പി.ഐ ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും ഗൂഗിള്‍ പേ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മൊബൈല്‍ റീചാര്‍ജുകള്‍ക്ക് ഗൂഗിള്‍ പേ 3 രൂപ കണ്‍വീനിയന്‍സ് ഫീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഫിന്‍ടെക് കമ്പനികളുടെ പ്രോസസ്സിംഗ് ചെലവുകള്‍ വഹിക്കുന്നതിലൂടെ ധനസമ്പാദനം നടത്തി സുസ്ഥിര വരുമാനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഗൂഗിള്‍ പേയുടെ എതിരാളികളായ ഫോണ്‍പേ, പേടിഎം എന്നിവയും ബില്‍ പേയ്‌മെന്റുകള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ട്. മൊത്തം യുപിഐ ഇടപാടുകളില്‍ 37 ശതമാനം വിപണി വിഹിതമുള്ള ഗൂഗിള്‍ പേ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്. 

google pay