/kalakaumudi/media/media_files/2025/12/18/google-2025-12-18-10-12-40.jpg)
കുറച്ചു മാസങ്ങളായി ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ട്രന്റാണ് 6-7. ഇപ്പോളിതാ ഗൂഗിളും ഈ ട്രെന്റിനെ ഏറ്റെടുത്തിരിക്കുകയാണ്. ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 6-7', അല്ലെങ്കില്‍ '67' എന്നു ടൈപ്പ് ചെയ്താല്‍ മുഴുവന്‍ സ്‌ക്രീനും ഷേക്ക് ചെയ്യും. ഇത് കുറച്ചു നിമിഷത്തേക്ക് നിലനില്‍ക്കുകയും ശേഷം സ്‌ക്രീന്‍ നോര്‍മലാവുകയും ചെയ്യും. സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വൈറലായ ഒരു മീംമാണ് 6-7. ആല്‍ഫ ജെനറേഷനിലെ കുട്ടികളാണ് 67 ട്രെന്റ് കൂടുതലായും ഉപയോഗിക്കുന്നത്.
ഫിലാഡല്‍ഫിയന്‍ റാപ്പര്‍ സ്‌ക്രില്ലയുടെ 2024ല്‍ പുറത്തിറങ്ങിയ 'ഡോട്ട് ഡോട്ട്' എന്ന ആല്‍ബത്തിലൂടെയാണ് 67 ട്രെന്റ് വൈറലായത്. ഇന്റര്‍നെറ്റ് കള്‍ച്ചര്‍ സൃഷ്ടിച്ച മറ്റു പല പേരുകളും പോലെ ഇതിനും കൃത്യമായ അര്‍ത്ഥമൊന്നുമില്ല. ജെന്‍ ആല്‍ഫ 67 എന്നത് അറുപത്തിയേഴ് എന്നല്ല മറിച്ച് ആറെ ഏഴ് എന്നാണ് പറയുക. ഇത് ഇവര്‍ കോഡായും മീമായും ഒക്കെ ഉപയോഗിക്കുകയും ചെയ്യുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
