/kalakaumudi/media/media_files/2025/09/27/google-2025-09-27-15-47-34.jpg)
ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ സേവനം ലഭ്യമായി തുടങ്ങിയിട്ട് ഇന്ന് 27 വര്‍ഷം. കൃത്യം ജന്മദിനത്തേക്കുറിച്ച് ചില്ലറ ആശയക്കുഴപ്പം ഉണ്ടെങ്കിലും ഔദ്യോഗികമായി 1998 സെപ്തംബര്‍ 4 ന് രജിസ്റ്റര്‍ ചെയ്തുവെങ്കിലും വെബ്‌സൈറ്റ് 1997 സെപ്തംബര്‍ 15നാണ് പ്രവര്‍ത്തനം തുടങ്ങിയത്.
അമേരിക്കന്‍ കംപ്യൂട്ടര്‍ വിദഗ്ധരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് ഗൂഗിള്‍ ആരംഭിക്കുന്നത്. കമ്പനി റെക്കോര്‍ഡ് നമ്പര്‍ സൈറ്റുകള്‍ സൈറ്റില്‍ ഇന്‍ഡക്‌സ് ചെയ്തതിന്റെ ഓര്‍മയ്ക്കായാണ്, സെപ്തംബര്‍ 27നാണ് ഗൂഗിള്‍ ജന്മദിനം ആയി രജിസ്റ്റര്‍ ചെയ്തത്.
ഡിജിറ്റല്‍ സെര്‍ച്ച് സ്‌പേയ്‌സില്‍ ആധിപത്യം ഉറപ്പിച്ചാണ് ഗൂഗിള്‍ 27ാം ജന്മദിനം ആഘോഷിക്കുന്നത്. 1998 ഡൂഡില്‍ ഷോ കേസ് അടക്കമുള്ളവ പ്രദര്‍ശിപ്പിച്ചാണ് ഗൂഗിള്‍ 27ാം ജന്മദിനം ആഘോഷിക്കുന്നത്. 90കളുടെ നൊസ്റ്റാള്‍ജിയകള്‍ക്കൊപ്പം ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് നേട്ടങ്ങളും ഗൂഗിള്‍ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ഷോ കേസ് ചെയ്തിട്ടുണ്ട്.
ആരംഭകാല അല്‍ഗോരിതങ്ങളില്‍ നിന്ന് ആഗോള സാങ്കേതിക വിദ്യയ്ക്കുള്ള പവര്‍ ഹൗസായ ആല്‍ഫബെറ്റ് ഐഎന്‍സിയായി ഗൂഗിള്‍ മാറിയത് ഇക്കാലയളവിലാണ്.
ക്ലൗഡ് കംപ്യൂട്ടിംഗ്, ഓണ്‍ലൈന്‍ ആഡ്വര്‍ടൈസിംഗ്, യുട്യൂബ്, ആന്‍ഡ്രോയിഡ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലയിലെല്ലാം ഗൂഗിള്‍ അല്ലാതെ മറ്റൊന്നും നമ്മുക്ക് കണ്ണടച്ചാല്‍ കാണുകയുമില്ല. നിലവിലെ സിഇഒ സുന്ദര്‍ പിച്ചൈയുടെ നേതൃത്വത്തില്‍ ക്വാണ്ടം കംപ്യൂട്ടിംഗ്, ഇ കൊമേഴ്‌സ് , മെഷീന്‍ ലേണിംഗ് രംഗത്താണ് ഗൂഗിള്‍ ഇന്ന് ഏറെ ശ്രദ്ധ നല്‍കുന്നത്.