കാലിഫോര്‍ണിയ: എഐ ചാറ്റ്‌ബോട്ടായ ജെമിനിയുടെ പുതിയ മോഡല്‍ അവതകരിപ്പിച്ച് ഗൂഗിള്‍. ജെമിനി 2.0 ആണ് ഗൂഗിള്‍ അവതരിപ്പിച്ചത്. വ്യത്യസ്തമായ അനേകം ജോലികള്‍ അനായാസം കൈകാര്യം ചെയ്യുക ലക്ഷ്യമിട്ടാണ് ജെമിനി 2.0 നിര്‍മിച്ചിരിക്കുന്നത്.
ജെമിനി 1.0 വിവരങ്ങള്‍ സംഘടിപ്പിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ളതാണെങ്കില്‍, ജെമിനി 2.0 അത് കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനായി ഉള്ളതാണ്. ഗൂഗിളിന്റെ ജെമിനി 2.0യ്ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കാനാകുമെന്നും ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
ജെമിനി 2.0യുടെ മറ്റൊരു പ്രത്യേകത അതിന്റെ വേഗതയാണ്. കൂടാതെ ഗൂഗിള്‍ അവകാശപ്പെടുന്നതുപോലെ മള്‍ട്ടിമോഡല്‍ പ്രോസസ്സിംഗില്‍ വിപുലമായ കഴിവുകളും ഇതിനുണ്ട്. ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഇമേജുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഡാറ്റാ തരങ്ങളില്‍ നിന്നുള്ള ഔട്ട്പുട്ടുകള്‍ വ്യാഖ്യാനിക്കാനും സൃഷ്ടിക്കാനും ഇതിന് സാധിക്കും. ഒരു ദശലക്ഷം ടോക്കണുകള്‍ വരെയുള്ള സിറ്റുവേഷനില്‍ വിന്‍ഡോ നിയന്ത്രിക്കാനുള്ള അതിന്റെ കഴിവാണ് മറ്റൊരു സവിശേഷത.
ഉപയോക്താക്കള്‍ക്ക് വേണ്ടി മുന്‍കൈയെടുക്കാനും തീരുമാനങ്ങള്‍ എടുക്കാനും ചുമതലകള്‍ നിര്‍വഹിക്കാനും കഴിവുള്ള സംവിധാനങ്ങളെയാണ് ഏജന്റിക് എഐ സൂചിപ്പിക്കുന്നത്. ഇതാണ് ജെമിനിയുടെ പുതിയ വേര്‍ഷന്റെ പ്രധാന പ്രത്യേകത. സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ജെമിനി 2.0 ഉള്‍പ്പെടുത്തിയിട്ടുണ്ട്.