കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ഗോപ്രോ; 15 ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും

ഈ വര്‍ഷം അവസാനത്തോടെ 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

author-image
anumol ps
New Update
gopro

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


സാന്‍ മാറ്റിയോ: ആക്ഷന്‍ ക്യാമറ നിര്‍മാണ രംഗത്തെ പ്രമുഖരായ അമേരിക്കന്‍ കമ്പനി ഗോപ്രോ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
കാലിഫോര്‍ണിയയിലെ സാന്‍ മാറ്റിയോയില്‍ നിക്ക് വുഡ്മാന്‍ 2002ല്‍ സ്ഥാപിച്ച ഗോപ്രോ ആക്ഷന്‍ ക്യാമറകള്‍ക്ക് പുറമെ മൊബൈല്‍ ആപ്പ്, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്സ്വെയര്‍ എന്നിവയുടെ നിര്‍മാതാക്കളുമാണ്.ചിലവ് ചുരുക്കല്‍, പുനഃസംഘടന എന്നിവയാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന.  

ജൂണ്‍ 30ലെ കണക്കുപ്രകാരമുള്ള 925 മുഴുവന്‍സമയ ജീവനക്കാരില്‍ 15 ശതമാനത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. 140 ജീവനക്കാര്‍ക്കാകും ജോലി നഷ്ടമാകുക. 2024ല്‍ രണ്ടാം തവണയാണ് ഗോപ്രോ തൊഴിലാളികളെ ഒഴിവാക്കുന്നത്. നാല് ശതമാനം ജോലിക്കാരെ മാര്‍ച്ച് മാസം കമ്പനി പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാം ക്വാര്‍ട്ടറില്‍ 22.7 ശതമാനം വരുമാനം കുറഞ്ഞതായി ഗോപ്രോ അടുത്തിടെ അറിയിച്ചിരുന്നു. 

gopro