സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ചും എഐ നിര്‍മ്മിത ഉള്ളടക്കത്തിനടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി.

author-image
Biju
New Update
social 2

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം. നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ചും എഐ നിര്‍മ്മിത ഉള്ളടക്കത്തിനടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി.

പുതിയ ഐടി നിയമങ്ങള്‍ പ്രകാരം, ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ഉള്ളടക്കത്തിന്റെ (Content) ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകള്‍ക്ക് കൂടി ഉണ്ടായിരിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

ഓരോ സോഷ്യല്‍ മീഡിയ കമ്പനിയും ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസര്‍മാരെ നിയമിക്കണം. ഉപഭോക്താക്കള്‍ നല്‍കുന്ന പരാതികളില്‍ നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കണം.

രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യണം.

ഒരു വിവാദ സന്ദേശം ആദ്യം ആരാണ് അയച്ചതെന്ന വിവരം ആവശ്യപ്പെട്ടാല്‍ അത് സര്‍ക്കാരിന് കൈമാറാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്.

സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള അശ്ലീല ദൃശ്യങ്ങളോ ഫോട്ടോകളോ റിപ്പോര്‍ട്ട് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യേണ്ടതുണ്ട്.

സര്‍ക്കാരിന്റെ ഈ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും, ഡിജിറ്റല്‍ ലോകത്തെ സുരക്ഷിതമാക്കാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.