യുകെ : വാച്ച് ഫിറ്റ് 4 ,വാച്ച് ഫിറ്റ് 4 പ്രോ എന്നിവയ്‌ക്കൊപ്പം വ്യാഴാഴ്ച യുകെയിലും തിരഞ്ഞെടുത്ത ചില യൂറോപ്യന്‍ വിപണികളിലും ഹുവായ് വാച്ച് 5 ലോഞ്ച് ചെയ്തു.ഹുവായ് വാച്ച് 5 42എംഎം 46 എംഎം എന്ന വേരിയന്റുകളില്‍ ലഭ്യമാണ്.5 എടിഎം ,ഐപി69 റേറ്റിംഗുകളോടെയാണ് ഇത് വരുന്നത്,കൂടാതെ നാലര ദിവസം വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫും ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ട്.സ്മാര്‍ട്ട് വാച്ച് ബ്ലൂടൂത്ത് കോളിങും ഇ സിം കണക്ടിവിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട് . 1.82 ഡിസ്‌പ്ലേയും ജിപിഎസ് സംവിധാനവും ഇതിലുണ്ട്.യുകെയില്‍ ഹുവായ് 42എംഎം ഗ്രീന്‍ വാച്ചിന്റെ വില ഏകദേശം 45,700 രൂപയാണ് . ഹുവായ് വാച്ച് ഫിറ്റ് 4 ,വാച്ച് ഫിറ്റ് പ്രോ വേരിയന്റുകള്‍ക്ക് ഏകദേശം 17,100 രൂപയാണ്.നിലവില്‍ യുകെയിലും തിരഞ്ഞെടുത്ത യൂറോപ്യന്‍ രാജ്യങ്ങളിലും ഔദ്യോഗിക ഇ - സ്‌റ്റോറിലും ഇവ ലഭ്യമാണ്.42എംഎം വാച്ച് 5 ബെയ്ജ്,വെളള,ഗോള്‍ഡ്,പച്ച എന്നീ നിറങ്ങളില്‍ ലഭ്യമാണ്.46 എംഎം വേരിയന്റ് കറുപ്പ്,തവിട്ട്,പര്‍പ്പിള്‍,എന്നീ നിറങ്ങളിലും ലഭ്യമാണ്.ബേസിക് ഹുവായ് വാച്ച് ഫിറ്റ് 4 കറുപ്പ്,ആഷ്,പര്‍പ്പിള്‍,വെളള നിറങ്ങളിലും ലഭ്യമാണ്.അതേസമയം വാച്ച് ഫിറ്റ് 4 പ്രോ കറുപ്പ്,നീല,പച്ച എന്നിങ്ങനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 42 എംഎം വാച്ച് 5ന് 1.38 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുണ്ട്.46 എംഎം വേരിയന്റ് 1.5 ഇഞ്ച് സ്‌ക്രീനുമുണ്ട്.സ്‌ക്രീനില്‍ 466 × 466 പിക്‌സല്‍ റെസല്യൂഷനും 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ലെവലും വാഗ്ദാനം ചെയ്യുന്നു . വലിയ മോഡലായ എയ്‌റോസ്‌പേസ്-ഗ്രേഡ് ടൈറ്റാനിയം കൊണ്ടാണ് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു .ചെറിയ ഓപ്ഷനില്‍ 904L സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയും ഉണ്ട്. 42എംഎം 5 വാച്ചില്‍ ഇസിജി ,സ്ലീപ്പ്,ബ്ലഡ്,ഓക്‌സിജന്‍ ലെവല്‍,ഹൃദയമിടിപ്പ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.