പറപറക്കും ഹൈപ്പര്‍ ലൂപ്പ്; അമേരിക്കയെയും ഞെട്ടിച്ച് ഇന്ത്യ

ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തായിയൂര്‍ ഐ.ഐ.ടി മദ്രാസ് ക്യാമ്പസിന്റെ ഡിസ്‌ക്കവറി കാമ്പസില്‍ പൂര്‍ത്തിയായ 410 മീറ്റര്‍ ട്രാക്കിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചായിരുന്നു അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്

author-image
Rajesh T L
New Update
loop

ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തായിയൂര്‍ ഐ.ഐ.ടി മദ്രാസ് ക്യാമ്പസിന്റെ ഡിസ്‌ക്കവറി കാമ്പസില്‍ പൂര്‍ത്തിയായ 410 മീറ്റര്‍ ട്രാക്കിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചായിരുന്നു അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ റെയില്‍വേ, ഐ.ഐ.ടി മാദ്രാസ് ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് ടീം, സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്യൂടര്‍ ഹൈപ്പര്‍ ലൂപ്പ് എന്നിവരുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ട്രാക്ക് പൂര്‍ത്തിയായിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അശ്വനി വൈഷ്ണവ് അഭിനന്ദിക്കുകയും ചെയ്തു.

2022 മാര്‍ച്ചിലായിരുന്നു ഐ.ഐ.ടി മദ്രാസ് ഹൈപ്പര്‍ലൂപ്പ് പ്രോജക്ടുമായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത്. 8.34 കോടിയാണ് പദ്ധതി ചിലവ്. ഈ ട്രാക്കിലൂടെ 600 കി.മി വേഗതിയില്‍വരെയുള്ള പരീക്ഷണം നടത്താനാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. മാത്രമല്ല ഭാവിയിലെ  ഹൈപ്പര്‍ലൂപ്പ് വികസനവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ക്കെല്ലാം 'ടെസ്റ്റ്ബെഡ്' ആയി ഇതിനെ മാറ്റാമെന്നും ഐ.ഐ.ടി ചൂണ്ടിക്കാട്ടുന്നു. 

2012ല്‍ ഇലോണ്‍ മസ്‌കാണ് ഹൈപ്പര്‍ലൂപ്പ് ആശയം ജനകീയമാക്കിയത്. വൈകാതെ മസ്‌കിന്റെ ആശയം ലോകമാകെ ഏറ്റെടുക്കുകയായിരുന്നു. ഐഐടി മദ്രാസില്‍ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളായ 76 പേരാണ് ആവിഷ്‌കര്‍ ഹൈപ്പര്‍ലൂപ്പ് ടീമിലുള്ളത്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുക. ഹൈപ്പര്‍ ലൂപ്പിലൂടെ സഞ്ചരിക്കുന്ന പോഡുകളുടെ പരീക്ഷണ ഓട്ടമാണ് ഇതില്‍ പ്രധാനം. 

ദീര്‍ഘദൂര കുഴല്‍പാതയും അതിലൂടെ സഞ്ചരിക്കുന്ന പോഡ് സ്റ്റേഷനുകളുമാണ് ഘടകങ്ങള്‍. കുതിപ്പ് കാന്തശക്തിയിലാണ്. കുഴലില്‍ മര്‍ദ്ദം കുറവ്. കാന്തങ്ങള്‍ ഉപയോഗിച്ചുള്ള ഗൈഡന്‍സ് ട്രാക്ക് ആണ് ട്യൂബ്. പോഡുകളിലും കാന്തങ്ങള്‍ ഉള്ളതിനാല്‍ മാഗ്‌നറ്റിക് ലെവിറ്റേഷന്‍ - മാഗ്ലെവ് - തത്വത്തില്‍ പോഡുകള്‍ കുഴലില്‍  തൊടാതെ കുതിക്കും. കാന്തശക്തിയില്‍ തന്നെ കുതിപ്പും. കുഴല്‍ ഭാഗികമായി ശൂന്യമായതിനാല്‍ ഘര്‍ഷണം തുലോം കുറവ്. വൈദ്യുതിക്ക് ബാറ്ററികള്‍ ഉപയോഗിക്കും.

താഴ്ന്ന മര്‍ദാവസ്ഥയിലുള്ള ഹൈപ്പര്‍ലൂപ്പിലുടെ അസാധാരണമായ വേഗതയില്‍ പോഡുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഓരോ പോഡിലും 2428 യാത്രക്കാരെ കൊണ്ടുപോകാന്‍ സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയിലൂടെ പോയിന്റ് ടു പോയിന്റ് യാത്ര വേഗത്തിലാക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതിലൂടെ യാത്രാമേഖലയില്‍ വലിയ വിപ്ലവമായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്നാണ് വിലയിരുത്തുന്നത്.

തൂണുകളില്‍ സ്ഥാപിക്കുന്ന ഭീമന്‍ കുഴലിലൂടെ കുതിക്കുന്ന പോഡ് ആണ് ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍. സാധാരണ ട്രെയിനുകളെ  പോലെ പാളങ്ങളോ, കമ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ചക്രങ്ങളോ ഇല്ല. ട്യൂബിലെ മര്‍ദ്ദം വളരെ കുറഞ്ഞ കാന്തിക മണ്ഡലത്തില്‍, കാന്തിക വികര്‍ഷണത്താല്‍ എങ്ങും തൊടാതെ പൊങ്ങിക്കിടക്കുന്ന പോഡുകള്‍ മിന്നല്‍ വേഗത്തില്‍ കുതിക്കുന്ന മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യയാണിത്.

ഒരു വിമാനത്തേക്കാളും പത്ത് മടങ്ങ് അധികം വേഗതയില്‍ യാത്ര ചെയ്യാന്‍ സാധിക്കും. നിലവിലുള്ള ഏതൊരു ബുള്ളറ്റ് ട്രെയിനിനേക്കാളും  40 ശതമാനം പ്രവര്‍ത്തന ശക്തി ഇതിന് കൂടുതലാണ്. പദ്ധതി ലക്ഷ്യം കണ്ടാല്‍ മണിക്കൂറില്‍ 16,000 മുതല്‍ 20,000 വരെ യാത്രക്കാരെ ഒരു ദിശയിലേക്ക് മാത്രം കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

വായുവിന്റെ സമ്മര്‍ദ്ദം പ്രത്യേകമായി സജ്ജീകരിച്ച കുഴലുകളാണ് ഹൈപ്പര്‍ലൂപ്പുകള്‍. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ മുന്നോട്ട് തള്ളും. അങ്ങനെയാണ് പ്രവര്‍ത്തനം. 2022 മാര്‍ച്ചിലായിരുന്നു ഐ.ഐ.ടി മദ്രാസ് ഹൈപ്പര്‍ലൂപ്പ് പ്രോജക്ടുമായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത്. 8.34 കോടിയാണ് പദ്ധതി ചിലവ്.

ഈ ട്രാക്കിലൂടെ 600 കി.മി വേഗതിയില്‍വരെയുള്ള പരീക്ഷണം നടത്താനാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. മാത്രമല്ല ഭാവി ഹൈപ്പര്‍ലൂപ്പ് വികസനവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ക്കെല്ലാം ടെസ്റ്റ്‌ബെഡ് ആയി ഇതിനെ മാറ്റാമെന്നും ഐ.ഐ.ടി ചൂണ്ടിക്കാട്ടുന്നു.

hyperloop elonmusk