1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക് വെബില്‍

മാല്‍വെയര്‍ബൈറ്റ്‌സിന്റെ ഡാര്‍ക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ആള്‍മാറാട്ട തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍, ക്രെഡന്‍ഷ്യല്‍ മോഷണം എന്നിവയ്ക്കായി ഹാക്കര്‍മാര്‍ ചോര്‍ന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി

author-image
Biju
New Update
insta

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വന്‍രീതിയില്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ചോര്‍ന്നതെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഹാക്കര്‍ ഫോറങ്ങളില്‍ ഇതിനകം പ്രചരിക്കുന്ന ചോര്‍ന്ന ഡാറ്റകളില്‍ ഉപയോക്താക്കളുടെ പൂര്‍ണ്ണ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ലൊക്കേഷന്‍ തുടങ്ങി നിര്‍ണായകമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഡാര്‍ക്ക് വെബിലാണ് വിവരങ്ങള്‍ ലഭ്യമായത്. 

മാല്‍വെയര്‍ബൈറ്റ്‌സിന്റെ ഡാര്‍ക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ആള്‍മാറാട്ട തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍, ക്രെഡന്‍ഷ്യല്‍ മോഷണം എന്നിവയ്ക്കായി ഹാക്കര്‍മാര്‍ ചോര്‍ന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇന്‍സ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല. അക്കൗണ്ട് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള സുരക്ഷാ മെയിലുകള്‍ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.