പുത്തന്‍ മാറ്റങ്ങളുമായി ഇന്‍സ്റ്റഗ്രാം

ഉന്നത നിലവാരമുള്ള വീഡിയോ, ഡ്രാഫ്റ്റ് വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഓപ്ഷന്‍, വീഡിയോയുടെ ഇന്‍സൈറ്റ് എന്നിവ ഈ ആപ്പ് നല്‍കും. അതേസമയം ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടില്ല

author-image
Prana
New Update
insta

ഇന്‍സ്റ്റഗ്രാം പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത് കൂടുതല്‍ ജനപ്രിയമായ മാറ്റങ്ങളാണ്. ചെറുവീഡിയോകളായ റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുക, പ്രൊഫൈല്‍ ഗ്രിഡിലെ മാറ്റം എന്നിവ കൂടാതെ വീഡിയോ എഡിറ്റിങ് ആപ്പായ എഡിറ്റ്‌സും മെറ്റ പ്രഖ്യാപിച്ച മാറ്റങ്ങളുടെ കൂട്ടത്തിലുണ്ട്. ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസെരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍സ്റ്റഗ്രാം റീലുകളുടെ പരമാവധി ദൈര്‍ഘ്യം നിലവില്‍ ഒന്നര മിനുറ്റാണ്. ഇതാണിപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ മാറ്റം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇനി മൂന്ന് മിനുറ്റ് വരെയുള്ള റീലുകള്‍ പങ്കുവെക്കാന്‍ കഴിയും. റീലുകള്‍ക്ക് നിലവിലുള്ള പരമാവധി ദൈര്‍ഘ്യം വളരെ കുറവാണ് എന്ന അഭിപ്രായങ്ങളെ തുടര്‍ന്നാണ് മാറ്റം. ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം നേരത്തേ മുതല്‍ തന്നെ അനുവദിക്കുന്നുണ്ട്. അതേസമയം ഇത് റീലായല്ല, മറിച്ച് സാധാരണ പോസ്റ്റായാണ് കാണുക.ആകര്‍ഷകമായ മാറ്റമാണ് പ്രൊഫൈല്‍ ഗ്രിഡിലും ഇന്‍സ്റ്റഗ്രാം കൊണ്ടുവരുന്നത്. നിലവില്‍ സമചതുരാകൃതിയില്‍ കാണാനാവുന്ന ഇന്‍സ്റ്റഗ്രാം ഗ്രിഡ് ഇനി ദീര്‍ഘചതുരാകൃതിയിലാകും കാണാന്‍ സാധിക്കുക. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ക്രോപ്പ് ചെയ്ത് കാണുന്നതിനേക്കാള്‍ ഇങ്ങനെ കാണാനാകും ആളുകള്‍ക്ക് ഇഷ്ടമെന്നും ഇന്‍സ്റ്റഗ്രാം മേധാവി വ്യക്തമാക്കുന്നു.
റീല്‍സിനെ പ്രത്യേകമായി കാണിക്കുന്നിടത്തും ഇന്‍സ്റ്റ?ഗ്രാം മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ ലൈക്ക് ചെയ്ത വീഡിയോകള്‍ പ്രത്യേകമായി കാണിക്കുന്ന വിഭാഗം കൂടി ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഈ വീഡിയോകള്‍ ഇനി പ്രത്യേക ഫീഡിലാണ് കാണാന്‍ കഴിയുക. ആദ്യഘട്ടത്തില്‍ തിരഞ്ഞടുക്കപ്പെട്ട ചില രാജ്യങ്ങളില്‍ മാത്രമാണ് മാറ്റങ്ങള്‍ ലഭ്യമാകുകയെങ്കില്‍ ക്രമേണ ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.
വീഡിയോകള്‍ എഡിറ്റ് ചെയ്യാനായി ഇന്‍സ്റ്റഗ്രാം എഡിറ്റ്‌സ് എന്ന ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. ഉന്നത നിലവാരമുള്ള വീഡിയോ, ഡ്രാഫ്റ്റ് വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഓപ്ഷന്‍, വീഡിയോയുടെ ഇന്‍സൈറ്റ് എന്നിവ ഈ ആപ്പ് നല്‍കും. അതേസമയം ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടില്ല. അതേസമയം, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ പ്രീ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 13ന് ആപ്പ് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

instagram