നിർണായക മാറ്റങ്ങളുമായി ഐഫോൺ 16 സീരീസ്

ഐഫോൺ 16 സീരിസിലെ എല്ലാ മോഡലുകൾക്കും ഒരേ ചിപ്‌സെറ്റാകും നൽകുക. ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും പുതിയ എ18 ചിപ്‌സെറ്റാണ് 16 സീരിസിലെ എല്ലാ മോഡലുകളിലും വരിക.

author-image
Anagha Rajeev
New Update
j
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂയോർക്ക്: ഓരോ വർഷവും പുറത്തിറക്കുന്ന ഐഫോണുകളിൽ വ്യത്യസ്ത ചിപ്പുകളാണ് ആപ്പിൾ പരീക്ഷിക്കാറ്. ഏറ്റവും പുതിയ ചിപ്‌സെറ്റ് പ്രോ മോഡലുകൾക്ക് നൽകുമ്പോൾ ബേസ് മോഡലുകൾക്ക് പഴയ ചിപ്‌സെറ്റാണ് നൽകാറ്. എന്നാൽ ഇതിന് മാറ്റം വരുത്താൻ പോകുകയാണ് കമ്പനി.

ഐഫോൺ 16 സീരിസിലെ എല്ലാ മോഡലുകൾക്കും ഒരേ ചിപ്‌സെറ്റാകും നൽകുക. ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും പുതിയ എ18 ചിപ്‌സെറ്റാണ് 16 സീരിസിലെ എല്ലാ മോഡലുകളിലും വരിക.

‌ അഞ്ച് മോഡലുകളാണ് 2024ൽ ആപ്പിൾ അവതരിപ്പിക്കാൻ പോകുന്നത്. സെപ്തംബറിലാണ് പുതിയ മോഡലുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക. ഐഫോൺ എസ്.ഇയായിരിക്കും അഞ്ചാമത്തെ മോഡൽ. ഇതൊരുപക്ഷേ 2025 തുടക്കത്തിലാകും ലഭ്യമാക.