/kalakaumudi/media/media_files/2025/02/21/mvyaLgUndaPbnKQVPGKS.jpg)
Representational Image
ന്യൂഡല്‍ഹി: ഐഫോണ്‍ 16ഇ ഇന്ത്യയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ എ18 ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 16ഇ സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16 മോഡലുകളില്‍ കാണുന്ന അതേ പ്രോസസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ എ.ഐ അധിഷ്ഠിത സവിശേഷതകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ ഇന്‍-ഹൗസ് 5ജി മോഡം ബാറ്ററി കാര്യക്ഷമതയും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുന്നു. ഐഫോണ്‍ 16 നേക്കാള്‍ വില കുറവിലായിരിക്കും ഐഫോണ്‍ 16ഇ ലഭ്യമാകുക.
5 കളര്‍ ഓപ്ഷനുകളില്‍ ഐഫോണ്‍ 16 ലഭ്യമാകുമെങ്കിലും 16ഇ രണ്ട് കളറുകളിലാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഐഫോണ്‍ 16ഇ വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാകും. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ ഫോണിന് ഉണ്ടാകും. 59,900 രൂപയിലാണ് വില ആരംഭിക്കുന്നത്. ്യാമറകളുടെ കാര്യത്തില്‍ രണ്ട് ഫോണുകളിലും 48എം.പി മെയിന്‍ സെന്‍സറാണ് ഉളളത്.