ഐ ഫോണ്‍ 16 മോഡലിന് ഇന്ത്യയില്‍ വില കുറയാന്‍ സാഹചര്യമൊരുക്കി ആപ്പിളിന്റെ ചെന്നൈ ഫാക്ടറിയില്‍ ഐ ഫോണ്‍ നിര്‍മാണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ഐഫോണ്‍ 16 സ്മാര്‍ട്‌ഫോണുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ ജീവനക്കാര്‍ക്ക് പരിശീലനം ആരംഭിച്ചതായി വിവരങ്ങളുണ്ട്. ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ നിര്‍മാണ പരിശീലനം നടക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ മറ്റ് നിര്‍മാണ പങ്കാളികളായ പെഗട്രോണ്‍, ടാറ്റ ഗ്രൂപ്പ് എന്നീ കമ്പനികളിലും പ്രോ വേര്‍ഷനുകളുടെ ഉത്പാദനം ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതോടെ ഈ ഫോണിന് ഇവിടെ വില കുറയാന്‍ സാധ്യത ഏറെയാണ്.
ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 ഒരു മാസത്തിനകം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഐഫോണ്‍ 16ന്റെതെന്ന് സംശയിക്കുന്ന ഡിസൈന്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫോറമായ റെഡ്ഡിറ്റിലൂടെയാണ് ഡിസൈന്‍ പുറത്തുവന്നത്. ഫോണിന്റെ പിന്‍ഭാഗത്തിന്റെ ഡിസൈന്‍ മാത്രമാണ് പുറത്തുവന്ന ചിത്രത്തില്‍ ഉള്ളത്. ഇതില്‍ പ്രധാനമായും ക്യാമറ യൂണിറ്റാണ് വ്യക്തമാകുന്നത്.
കുത്തനെ ഗുളിക ഷേപ്പില്‍ ഉള്ള ഇരട്ട കാമറകള്‍ ഐഫോണ്‍ എക്‌സിനോട് സമാനമുള്ളതാണ്. ഇതില്‍ സ്‌പേഷ്യല്‍ വീഡിയോ റെക്കോര്‍ഡിങ് സൗകര്യവും ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. നേരത്തെ ഇത് ഐഫോണ്‍ 15 പ്രൊയില്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. മാത്രമല്ല 15ല്‍ നിന്ന് 16 മോഡലിലേക്ക് എത്തുമ്പോള്‍ ഫ്‌ലാഷിലും വ്യത്യാസം ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചിത്രം നല്‍കുന്ന സൂചന. ചിത്രത്തിലുള്ള പ്രകാരം ക്യാമറ യൂണിറ്റില്‍ നിന്നും മാറി ഒരു തുരുത്ത് പോലെയാണ് ഫ്‌ലാഷ് നല്‍കിയിരിക്കുന്നത്. 15ല്‍ ഇത് ക്യാമറ യൂണിറ്റിനോടൊപ്പം തന്നെയായിരുന്നു.
ഐഫോണ്‍ 16 ഉത്പാദനം ചെന്നൈയിലേക്ക്; ഇന്ത്യയില്‍ വില കുറയും
ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ നിര്‍മാണ പരിശീലനം നടക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
New Update
00:00
/ 00:00