കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ച് ഐഫോണിന്റെ പുതിയ മോഡല്‍ എസ്ഇ4 ബുധനാഴ്ച പുറത്തിറക്കുന്നു. നിലവില്‍ മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച എസ്ഇ3 മോഡലിനെ അപേക്ഷിച്ച് വലിയ രീതിയിലുള്ള പ്രതികരണമാകും എസ്ഇ 4 ന് ലഭിക്കുക എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആപ്പിള്‍ സിഇഒ ടിം കുക്ക് ലോഞ്ച് ഇവന്റിന്റെ ടീസര്‍ പുറത്ത് വിട്ടിരുന്നു.ഐഫോണ്‍ 14 ന് സമാനമായ ഡിസൈനിലായിരിക്കും എസ്ഇ4 അവതരിപ്പിക്കുന്നത് . ആപ്പിളിന്റെ നിലവിലെ സീരീസുകളിലെ പോലെ എസ്ഇ4 നെയും സംയോജിപ്പിച്ചുകൊണ്ട് ടച്ച് ഐഡി, ഫേസ് ഐഡി എന്നിവ ഉള്‍പ്പെടുത്താന്‍ തയാറെടുത്തിരുന്നു . 50000 രൂപയില്‍ താഴെ മാത്രം വിലയിലായിരിക്കും എസ്ഇ4 വിപണിയില്‍ പുറത്തിറക്കുക എന്നത് ബഡ്ജറ്റ്- പ്രീമീയം മോഡലില്‍ ലഭിക്കാവുന്ന മികച്ച ഐഫോണായിരിക്കും ഇത് . പുതിയ ഐഫോണ്‍ എസ്ഇയില്‍ 60Hz റിഫ്രഷ് റേറ്റ് ഉള്ള 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, ഐഫോണ്‍ 16 ശ്രേണിയിലെ അതേ A18 പ്രോസസറാണ് ഈ ഫോണിനും കരുത്ത് പകരുകയെന്നും ഇന്‍-ഹൗസ് സെല്ലുലാര്‍ മോഡം ചിപ്പ് ഫീച്ചര്‍ ചെയ്യുന്ന ആദ്യ ഫോണുംകൂടെയായിരിക്കും എസ്ഇ4. ഐഫോണ്‍ 16 സീരീസ് മോഡലില്‍ കൊണ്ടുവന്ന ആക്ഷന്‍ ക്യാമറ ബട്ടണ്‍ എസ്ഇയില്‍ പ്രതീക്ഷിക്കണ്ടതില്ല. ജെന്‍മോജി, ഇമേജ് പ്ലേഗ്രൗണ്ട്, മികച്ച സിരി സംവിധാനം തുടങ്ങിയ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷകതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 48എംപി,12എംപി സെന്‍സറായിരിക്കും എസ്ഇ4 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ഇത് ഫോട്ടോഗ്രാഫിക്ക് മുന്‍ഗണന നല്‍കികൊണ്ട് ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ബഡ്ജറ്റ് ഫോണായിരിക്കും. ഐഫോണ്‍ എസ്ഇ4 ന്റെ അടിസ്ഥാന വേരിയന്റിന് 50,000 രൂപ വില വരും.
ഐഫോണ്‍ SE 4 ലോഞ്ച് ബുധനാഴ്ച
ആപ്പിളിന്റെ നിലവിലെ സീരീസുകളിലെ പോലെ എസ്ഇ4 നെയും സംയോജിപ്പിച്ചുകൊണ്ട് ടച്ച് ഐഡി, ഫേസ് ഐഡി എന്നിവ ഉള്‍പ്പെടുത്താന്‍ തയാറെടുത്തിരുന്നു . 50000 രൂപയില്‍ താഴെ മാത്രം വിലയിലായിരിക്കും എസ്ഇ4 വിപണിയില്‍ പുറത്തിറക്കുക
New Update