ഐഫോണ്‍ എസ്ഇ  അവതരിപ്പിച്ച് ആപ്പിള്‍

ഐഫോണുകള്‍ വാങ്ങുക എല്ലാവര്‍ക്കും എളുപ്പമല്ലാതിരുന്ന കാലത്താണ് 2016ല്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ മോഡല്‍ അവതരിപ്പിച്ചത്. 2020ലും 2022ലും എസ്ഇ സീരീസിലെ പിന്‍ഗാമികള്‍ പുറത്തിറങ്ങി.

author-image
Athira Kalarikkal
New Update
iphone se

Representational Image

കാലിഫോര്‍ണിയ: ഐഫോണുകള്‍ വാങ്ങുക എല്ലാവര്‍ക്കും എളുപ്പമല്ലാതിരുന്ന കാലത്താണ് 2016ല്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ മോഡല്‍ അവതരിപ്പിച്ചത്. 2020ലും 2022ലും എസ്ഇ സീരീസിലെ പിന്‍ഗാമികള്‍ പുറത്തിറങ്ങി. 2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ എസ്ഇ നാലാം തലമുറ ഫോണ്‍ വിപണിയിലേക്ക് എത്തുന്നത് വമ്പിച്ച അപ്ഡേറ്റുകളോടെയാണ്.

വമ്പന്‍ അപ്‌ഡേറ്റുകള്‍ ഉള്ളതുകൊണ്ട തന്നെ ഫോണിന്റെ വിലയും ഉയരും. എന്‍ട്രി-ലെവല്‍ ഐഫോണ്‍ എന്ന ടാഗ് ഐഫോണ്‍ എസ്ഇ 4ല്‍ നിന്നും ഇതോടെ അപ്രത്യക്ഷമാകും. എ15 ചിപ്പിലായിരുന്നു ഐഫോണ്‍ എസ്ഇ 3 ആപ്പിള്‍ തയ്യാറാക്കിയിരുന്നത്. ഐഫോണ്‍ എസ്ഇ നാലാം തലമുറ 6.1 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്പ്ലെയോട് കൂടിയാണ് എത്തുക. 

 

iphone launch