/kalakaumudi/media/media_files/2025/02/16/cNjOoW1453kaPWHfsFmf.jpg)
Representational Image
കാലിഫോര്‍ണിയ: ആപ്പിളിന്റെ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണമുള്ള എസ്ഇ സീരീസിലെ നാലാം തലമുറ ഫോണ്‍ വിപണിയില്‍ തരംഗമാകുമെന്ന് പ്രവചനം. ഐഫോണ്‍ എസ്ഇ 4 അതിന്റെ മുന്‍ഗാമി ഫോണ്‍ മോഡലുകളേക്കാള്‍ മികച്ച വില്‍പന നേടുമെന്ന് ആപ്പിള്‍ അനലിസ്റ്റ് മിംഗ്-ചി കുവോ പറയുന്നു. ഐഫോണ്‍ എസ്ഇ 4 ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ. ഏറ്റവും നവീനമായ സാങ്കേതികവിദ്യകളില്‍ ആപ്പിള്‍ ഇന്റലിജന്‍സ്, എ18 ചിപ്പ്, 48 എംപി ക്യാമറ എന്നിവയടക്കമുള്ള സൗകര്യങ്ങളോടെ വരുന്ന ഐഫോണ്‍ എസ്ഇ 4ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 2025ന്റെ ആദ്യപാതിയില്‍ ഏകദേശം 1.20 കോടി ഐഫോണ്‍ എസ്ഇ 4 വില്‍ക്കപ്പെടും എന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിംഗ്-ചി കുവോയുടെ പ്രവചനം. ഈ വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ ഒരു കോടി ഐഫോണ്‍ എസ്ഇ 4 വിറ്റഴിയുമെന്നും മിംഗ് കണക്കാക്കുന്നു.