ഐക്യുഒ ഇസഡ് 10 ലൈറ്റ് 5ജി ഇന്ത്യയില്‍ ജൂണ്‍ 18 ന് ലോഞ്ച് ചെയ്യും

iQOO Z10-ല്‍ 7,300mAh ബാറ്ററിയാണ് സജ്ജീകരിച്ചിരുന്നത്, അതേസമയം Z10X-ല്‍ 6,500mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. വരാനിരിക്കുന്ന Z10 ലൈറ്റ് വേരിയന്റില്‍ 6,000mAh ബാറ്ററിയാണ് വാഗ്ദാനം ചെയ്യ്തിരിക്കുന്നത്.

author-image
Sneha SB
New Update
IQOO Z10

iQOO Z10 ലൈറ്റ് 5G ഈ മാസം അവസാനം ഇന്ത്യയില്‍ പുറത്തിറക്കും. ഹാന്‍ഡ്സെറ്റിന്റെ ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചു, ഏപ്രിലില്‍ രാജ്യത്ത് അവതരിപ്പിച്ച സ്റ്റാന്‍ഡേര്‍ഡ് iQOO Z10, iQOO Z10x വേരിയന്റുകളില്‍ ഈ ഹാന്‍ഡ്സെറ്റ് ഉള്‍പ്പെടും. iQOO Z10-ല്‍ 7,300mAh ബാറ്ററിയാണ് സജ്ജീകരിച്ചിരുന്നത്, അതേസമയം Z10X-ല്‍ 6,500mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. വരാനിരിക്കുന്ന Z10 ലൈറ്റ് വേരിയന്റില്‍ 6,000mAh ബാറ്ററിയാണ് വാഗ്ദാനം ചെയ്യ്തിരിക്കുന്നത്.
ഐക്യുഒ ഇസഡ് 10 ലൈറ്റ് 5ജി ജൂണ്‍ 18 ന് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് കമ്പനി  എക്‌സ് പോസ്റ്റില്‍ സ്ഥിരീകരിച്ചു. സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററിയുമായിട്ടാണ് ഹാന്‍ഡ്സെറ്റ് എത്തുകയെന്ന് ഐക്യുഒ അവകാശപ്പെടുന്നു. രാജ്യത്ത് ഫോണിന് 10,000 രൂപയില്‍ താഴെ വിലയുണ്ടാകുമെന്നാണ് എക്‌സ് പോസ്റ്റ് സൂചിപ്പിക്കുന്നത്. 
 6GB + 128GB ഓപ്ഷന്‍ 13,499 രൂപയ്ക്ക് iQOO Z10x 5G ലോഞ്ച് ചെയ്തു, അതേസമയം 8GB + 128GB ബേസ് വേരിയന്റിന് iQOO Z10 5G ഇന്ത്യയില്‍ 21,999 ആണ് പ്രാരംഭ വില. ഫോണുകള്‍ യഥാക്രമം Snapdragon 7s Gen 3 ഉം MediaTek Dimensity 7300 SoC ഉം ആണ് ഉപയോഗിക്കുന്നത്. Z10 ന് 7,300mAh സെല്ലും Z10x പതിപ്പിന് 6,500mAh ബാറ്ററിയുമുണ്ട്.
ഒപ്റ്റിക്സിനെ സംബന്ധിച്ചിടത്തോളം, വാനില ഐക്യുഒ ഇസഡ് 10, ഇസഡ് 10എക്സ് ഹാന്‍ഡ്സെറ്റുകളില്‍ 50 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റുകളും 8 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറുകളും ഉണ്ട്. ഇവയില്‍ യഥാക്രമം ഇന്‍-ഡിസ്പ്ലേ, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.

 

phone New Launches