ഡല്‍ഹി : രാത്രികാലങ്ങളിലും , മേഘാവൃതമായ സാഹചര്യങ്ങളിലും നിരീക്ഷിണം സാധ്യമാക്കുന്ന ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍റോ ഉരുങ്ങുന്നു. ഞായറാഴച പുലര്‍ച്ചെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാവും വിക്ഷേപിക്കുക. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വഴിയാണ് റഡാര്‍ ഉപഗ്രഹം ഭ്രമണ പഥത്തിലെത്തുക . ഇസ്‌റോയുടെ നൂറ്റിയൊന്നാമത് റോക്കറ്റ് വിക്ഷേപണമാണിത്. 1,696 കിലോഗ്രാം ഭാരമുളള ഇഒഎസ്-9 റഡാര്‍ ഇമേജിംഗ് ഉപഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 500 കിലോമീറ്റര്‍ അധികം ഉയരത്തില്‍ സ്ഥാപിക്കും.ബംഗളൂരുവിലെ ഐഎസ്ആറോയുടെ യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ രൂപകല്‍പന ചെയത് തദ്ദേശീയമായി നിര്‍മ്മിച്ച ' സ്‌പൈ ' ഉപഗ്രഹത്തില്‍ സി - ബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാറും സജ്ജീകരിച്ചിരിക്കുന്നു,അതുകൊണ്ടുതന്നെ എല്ലാ കാലാവസ്ഥയിലും കുറഞ്ഞ വെളിച്ചത്തിലും ഭൂമിയുടെ ഉപരിതലത്തിന്റെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രാപ്തമാക്കുന്നു. കാര്‍ട്ടോസാറ്റ് -3 ഉപഗ്രത്തിന് രാത്രിയില്‍ മങ്ങിയ ചിത്രങ്ങള്‍ മാത്രമേ നല്‍കാനാകൂ, ഈ ഉപഗ്രഹത്തേക്കാള്‍ മികച്ച ചിത്രങ്ങള്‍ പുതിയ ഉപഗ്രഹത്തിന് നല്‍കാനാകും .
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ നിന്ന് അര മീറ്ററില്‍ താഴെ മാത്രം റെസല്യൂഷനുള്ള ചിത്രങ്ങള്‍ ബീം ചെയ്യാനും ഇതിന് കഴിയും.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കുറഞ്ഞത് 10 ഉപഗ്രഹങ്ങളെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ പറഞ്ഞു. 7,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ത്തീര പ്രദേശങ്ങളും മുഴുവന്‍ വടക്കന്‍ ഭാഗവും രാജ്യം നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യയില്ലാതെ രാജ്യത്തിന് അത് നേടാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു .