ഡൗണ്‍ലോഡിങില്‍ അതിവഗം ജിയോയ്ക്ക്

ഇന്റര്‍നെറ്റ് വേഗത്തെ കുറിച്ചുള്ള പുതിയ കണക്കുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഡൗണ്‍ലോഡിംഗ് വേഗത്തില്‍ റിലയന്‍സ് ജിയോയും അപ്ലോഡിംഗ് വേഗതയില്‍ ഭാരതി എയര്‍ടെല്ലും മുന്നിട്ടുനില്‍ക്കുന്നതായി കണക്കുകളില്‍ പറയുന്നു.

author-image
Prana
New Update
jioooo

Representational Image

രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തെ കുറിച്ചുള്ള പുതിയ കണക്കുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഡൗണ്‍ലോഡിംഗ് വേഗത്തില്‍ റിലയന്‍സ് ജിയോയും അപ്ലോഡിംഗ് വേഗതയില്‍ ഭാരതി എയര്‍ടെല്ലും മുന്നിട്ടുനില്‍ക്കുന്നതായി കണക്കുകളില്‍ പറയുന്നു. മൈസുരു, ധരംശാല, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ് എന്നീ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ശരാശരി ഇന്റര്‍നെറ്റ് വേഗത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് ട്രായ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ്വര്‍ക്കായ ജിയോയാണ് ഡൗണ്‍ലോഡിംഗ് വേഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. പ്രീമിയം 700 MHz ബാന്‍ഡിന്റെ ആക്‌സസ് ഉള്ള ഏക ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരാണ് റിലയന്‍സ് ജിയോ. മൈസുരുവില്‍ ജിയോയ്ക്ക് ശരാശരി 243.10 എംബിപിഎസ് ഡൗണ്‍ലോഡിംഗ് വേഗമുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാമതുള്ള ഭാരതി എയര്‍ടെല്ലിന് 164.44 എംബിപിഎസ് വേഗമാണുള്ളത്. അതേസമയം അപ്ലോഡിംഗ് വേഗത്തില്‍ എയര്‍ടെല്ലിനാണ് മേധാവിത്വം. എയര്‍ടെല്ലിന്റെ അപ്ലോഡിംഗ് വേഗത 37.76 എംബിപിഎസ് ആണെങ്കില്‍ രണ്ടാമതുള്ള ജിയോയുടേത് 25.14 എംബിപിഎസാണെന്നും ട്രോയ പുറത്തുവിട്ടറിപ്പോര്‍ട്ടില്‍ പറയുന്നു. ജിയോ 5ജി എസ്എ , നെറ്റ്വര്‍ക്കിലും എയര്‍ടെല്‍ 5ജി എന്‍എസ്എ നെറ്റ്വര്‍ക്കിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഡൗണ്‍ലോഡിംഗ്, അപ്ലോഡിംഗ് വേഗതകളില്‍ വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എല്ലും വളരെ പിന്നിലാണ്. 5ജി നെറ്റ്വര്‍ക്ക് ഇല്ലാത്തതാണ് വിഐക്കും ബിഎസ്എന്‍എല്ലിനും തിരിച്ചടിയാവുന്നത്. ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി വിന്യാസം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.

Jio