പ്രീമിയം സര്‍വീസുകളുടെ നിരക്ക് വെട്ടിക്കുറച്ച് ജിയോസിനിമ

ഇതോടെ ദിവസം വെറും ഒരു രൂപയില്‍ താഴെയുള്ള പാക്കേജാണ് ജിയോസിനിമ അവതരിപ്പിക്കുന്നത്.

author-image
anumol ps
New Update
jiocinema

പ്രതീകാത്മക ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പ്രീമിയം സര്‍വീസുകളുടെ നിരക്ക് കുറച്ച് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോസിനിമ. 99 രൂപയുടെ പ്രതിമാസ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ 29 രൂപയായിട്ടാണ് കുറച്ചത്. ഇതോടെ ദിവസം വെറും ഒരു രൂപയില്‍ താഴെയുള്ള പാക്കേജാണ് ജിയോസിനിമ അവതരിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ഇവന്റുകള്‍ സൗജന്യമായിട്ടാണ് ജിയോസിനിമയില്‍ ലഭിക്കുന്നത്. പരസ്യമില്ലാത്ത പ്രീമിയം ഉള്ളടക്കങ്ങള്‍ക്കും നിരക്ക് കുറച്ചതോടെ കൂടുതല്‍ പ്രീമിയം ഉപയോക്താക്കളെ കണ്ടെത്താമെന്നാണ് 
കണക്കുകൂട്ടല്‍. ജിയോസിനിമയുടെ വരവോടെ ഡിസ്നി ഹോട്ട്സ്റ്റാര്‍ നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. 

അതേസമയം ജിയോസിനിമയുടെ ഫാമിലി പ്ലാന്‍ 89 രൂപയായും കുറച്ചു. ഈ പ്ലാന്‍ ഉപയോഗിച്ച് ഒരേസമയം 4 ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. പരസ്യമില്ലാതെ പരിപാടികള്‍ കാണാനും സാധിക്കും. നേരത്തെ പ്രീമിയം സബ്സ്‌ക്രിപ്ഷന് 99 രൂപയായിരുന്നു പ്രതിമാസം ഈടാക്കിയിരുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതെയും ഇനി ജിയോസിനിമ ഉപയോഗിക്കാം. 

jiocinema permium