അടുത്ത 8 വര്‍ഷത്തിനുള്ളില്‍ ആണവ ശേഷി മൂന്നിരട്ടി വര്‍ദ്ധിപ്പിക്കാന്‍ രാജ്യം

ഇന്ത്യയിലെ ആണവോര്‍ജ ഉപയോഗവും നിയന്ത്രണവും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിര്‍ണായകമായ 'ദി ആറ്റോമിക് എനര്‍ജി ബില്‍, 2025' ആണ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പ്രധാന ബില്‍

author-image
Biju
New Update
energy

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിരവധി സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏറെ നിര്‍ണായകമായ ആറ്റോമിക് എനര്‍ജി ബില്‍ കേന്ദ്രസര്‍ക്കാര്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മറ്റ് എട്ട് കരട് നിയമനിര്‍മ്മാണങ്ങളും അജണ്ടയിലുണ്ട്.

ഇന്ത്യയിലെ ആണവോര്‍ജ ഉപയോഗവും നിയന്ത്രണവും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിര്‍ണായകമായ 'ദി ആറ്റോമിക് എനര്‍ജി ബില്‍, 2025' ആണ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പ്രധാന ബില്‍. സിവില്‍ ആണവ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിനുള്ള നിയമനിര്‍മ്മാണമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. 

രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ഇതുവരെ കര്‍ശനമായി നിയന്ത്രിതമായിരുന്ന ഇന്ത്യയുടെ ആണവോര്‍ജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഹൈദരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ഇന്‍ഫിനിറ്റി കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ വ്യക്തമാക്കിയിരുന്നു.

ഈ പരിഷ്‌കരണം ചെറിയ മോഡുലാര്‍ റിയാക്ടറുകള്‍, നൂതന റിയാക്ടറുകള്‍, ആണവ നവീകരണം എന്നിവയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും സാങ്കേതിക നേതൃത്വത്തിനും ഇത് പുതിയ ശക്തി നല്‍കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 

നിലവില്‍ ഇന്ത്യയുടെ ആണവോര്‍ജ്ജ അടിത്തറയായി 23 റിയാക്ടറുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്, 8.8 ഏണ സ്ഥാപിത ശേഷി മാത്രമേ ഇതുവഴി ഇന്ത്യയ്ക്ക് നിലവിലുള്ളൂ. എന്നാല്‍ സ്വകാര്യ പങ്കാളിത്തത്തിലൂടെ 2032 ആകുമ്പോഴേക്കും 22 ഏണ ശേഷിയും 2047 ആകുമ്പോഴേക്കും 100 ഏണ ശേഷിയും കൈവരിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഈ പുതിയ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.