ലെറ്റ് ലൂസ് ഇവന്റുമായി ആപ്പിള്‍; മാജിക് കീബോര്‍ഡ് അവതരിപ്പിക്കും

പുതിയ ഉല്പന്നങ്ങളും സേവനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും ചൊവ്വാഴ്ച കമ്പനി നടത്തിയേക്കുമെന്നും സെപ്റ്റംബറിലെ ഐഒഎസ് 18, ഐഫോണ്‍ 16 സീരീസ് അവതരണത്തിന്റെ സൂചനകള്‍ പങ്കുവെച്ചേക്കാമെന്നുമാണ് കരുതപ്പെടുന്നത്. 

author-image
anumol ps
New Update
bbb

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 മുംബൈ: ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ അവതരണ പരിപാടി ലെറ്റ് ലൂസിന് ചൊവ്വാഴ്ച തുടക്കമാവും. പരിപാടിയില്‍ സുപ്രധാന പല പ്രഖ്യാപനങ്ങളും ആപ്പിളിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പരിപാടിയുടെ ഉള്ളടക്കത്തെക്കുറിച്ച് ആപ്പിള്‍ മറ്റ് സൂചനങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. പുതിയ ഉല്പന്നങ്ങളും സേവനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും ചൊവ്വാഴ്ച കമ്പനി നടത്തിയേക്കുമെന്നും സെപ്റ്റംബറിലെ ഐഒഎസ് 18, ഐഫോണ്‍ 16 സീരീസ് അവതരണത്തിന്റെ സൂചനകള്‍ പങ്കുവെച്ചേക്കാമെന്നുമാണ് കരുതപ്പെടുന്നത്. പരിപാടിയില്‍ ആപ്പിള്‍ പതിയ എം4 ചിപ്പുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ന്യൂറല്‍ പ്രൊസസിങ് ശേഷിയുള്ള ചിപ്പ് ആയിരിക്കും ഇത്. എഐ ഫീച്ചറുകള്‍ ഉള്‍പ്പടെയുള്ളവ താമസിയാതെ ആപ്പിള്‍ ഉപകരണങ്ങളില്‍ എത്തുമെന്നാണ് വിവരം. വരാനിരിക്കുന്ന ഐപാഡ് ഒഎസ് 18 ലും, ഐഒഎസ് 18 ലും എഐ ഫീച്ചറുകളുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോള്‍ എഐ പ്രൊസസിങിന് അനുയോജ്യമായ വിധത്തിലാവും ഇതിന്റെ രൂപകല്‍പന. ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയ ഐപാഡുകളില്‍ എം4 ചിപ്പുകള്‍ ആയിരിക്കുമെന്നാണ് വിവരം.

അതേസമയം പരിഷ്‌കരിച്ച ഐപാഡുകളും കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. ആപ്പിള്‍ ഐപാഡ് പ്രോ 12.9, ഐപാഡ് പ്രോ 11 എന്നിങ്ങനെ രണ്ട് ഐപാഡ് പ്രോ മോഡലുകള്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. പുതിയ ഐപാഡ് പ്രോ മോഡലുകള്‍ ആപ്പിളിന്റെ പുതിയ എം4 ചിപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം മാജിക് കീബോര്‍ഡിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

apple let loose event