/kalakaumudi/media/media_files/2025/12/16/camera-les-2025-12-16-12-10-11.jpg)
ഐഫോണുകള്‍ അവയുടെ ശക്തമായ ക്യാമറകള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു ക്യാമറയില്ലാത്ത ഐഫോണ്‍. റെഡിറ്റില്‍ ഒരു ഉപഭോക്താവ് പങ്കുവച്ച ഈ ഫോണ്‍ ഒരു സാധാരണ ഐഫോണിനെ പോലെയാണ് കാണപ്പെടുന്നത്, പക്ഷേ ഇതിന് ക്യാമറകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇത്തരമൊരു ഐഫോണ്‍ യതാര്‍ത്ഥത്തില്‍ ഉണ്ടാകുമെന്ന് ഒരുപക്ഷേ ചിലര്‍ വിശ്വസിക്കാന്‍ ഇടയില്ല. മറ്റുചിലരാകട്ടെ എന്തിനാണ് ഇത്തരം ഐഫോണുകള്‍ നിര്‍മ്മിക്കുന്നതെന്ന് ചിന്തിച്ചേക്കാം. നിങ്ങള്‍ക്കും ഇത്തരം സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇതാ അതേക്കുറിച്ച് വിശദമായി അറിയാം.
ക്യാമറയില്ലാത്ത ഐഫോണിന്റെ ഉപയോഗം എന്താണ്?
ലോകമെമ്പാടുമുള്ള പല വിദഗ്ധരും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളേക്കാള്‍ സുരക്ഷിതമാണ് ഐഫോണുകള്‍ എന്ന് കരുതുന്നു. അതുകൊണ്ടാണ് പല കമ്പനികളും അവരുടെ ജീവനക്കാര്‍ക്ക് ആന്തരിക ആശയവിനിമയത്തിനായി ഐഫോണുകള്‍ നല്‍കുന്നത്. എങ്കിലും സുരക്ഷാ കാരണങ്ങളാല്‍, സൈനിക ആവശ്യങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ഐഫോണുകളുടെ സോഫ്റ്റ്വെയറിലും ഹാര്‍ഡ്വെയറിലും നിരവധി മാറ്റങ്ങള്‍ വരുത്താറുണ്ട്. സൈനിക, രഹസ്യ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ നിരന്തരം ഹാക്കിംഗിന് ഇരയാകാന്‍ സാധ്യതയുണ്ട്. ഹാക്കര്‍മാര്‍ക്ക് അവര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഹാക്ക് ചെയ്യാനും വീഡിയോകള്‍ നിര്‍മ്മിക്കാനും കഴിയും.
അതുകൊണ്ടാണ് പല രാജ്യങ്ങളിലും, സൈനിക കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍, ഗവേഷണ ലാബുകള്‍, രഹസ്യ പദ്ധതികള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് നല്‍കുന്ന ക്യാമറകള്‍ ഇല്ലാത്ത ഐഫോണുകള്‍ നല്‍കുന്നത്. അത്തരം ഐ ഫോണുകള്‍ കുറച്ച് അടിസ്ഥാന സവിശേഷതകളോടെയാണ് വരുന്നത്. ഇത് കമ്പനികളുടെ ആന്തരിക വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സഹായിക്കുകയും ഉപകരണങ്ങളെ ഹാക്കിംഗില്‍ നിന്നും ചാരവൃത്തിയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു .
ഇത്തരം ഐഫോണുകള്‍ ആപ്പിള്‍ ആണോ നിര്‍മ്മിക്കുന്നത്?
ക്യാമറകളില്ലാതെ ആപ്പിള്‍ ഈ പ്രത്യേക ഐഫോണുകള്‍ നിര്‍മ്മിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അങ്ങനെയല്ല. ക്യാമറകളില്ലാത്ത അത്തരം എല്ലാ ഐഫോണുകളും തേര്‍ഡ് പാര്‍ട്ടി കമ്പനികളാണ് നിര്‍മ്മിക്കുന്നത്. ഈ കമ്പനികള്‍ നിലവിലുള്ള ഐഫോണുകളില്‍ നിന്ന് ക്യാമറ മൊഡ്യൂള്‍ വളരെ കൃത്യതയോടെ നീക്കം ചെയ്യുന്നു, അതുവഴി ഫോണ്‍ ഒരു ഫാക്ടറി ഫിനിഷ് പോലെ കാണപ്പെടുന്നു. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ക്യാമറകള്‍ ഇല്ലാത്ത ഐഫോണുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ക്യാമറകളില്ലാത്ത ഐഫോണുകള്‍ സര്‍ക്കാരിനോ സൈന്യത്തിനോ വേണ്ടിയുള്ള പ്രത്യേക ഓര്‍ഡറുകള്‍ അനുസരിച്ചാണ് നിര്‍മ്മിക്കുന്നത്. അതായത് സാധാരണ പൗരന്മാര്‍ക്ക് ഈ ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ക്യാമറയില്ലാത്ത ഐഫോണിന് എത്ര വിലവരും?
ക്യാമറയില്ലാത്ത ഐഫോണുകള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളേക്കാള്‍ വളരെ വിലയേറിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈനില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ക്യാമറയില്ലാത്ത ഐഫോണ്‍ എസ്ഇ (2020), ഐഫോണ്‍ എസ്ഇ (2022) എന്നിവയ്ക്ക് 1,130 ഡോളര്‍ മുതല്‍ 1,680 ഡോളര്‍ വരെ വില വരാം, ഇത് യഥാര്‍ത്ഥ വിലയേക്കാള്‍ പലമടങ്ങ് കൂടുതലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
