ഫെയ്‌സ്ബുക്കിന്റെ പ്രതാപം കുറയുന്നതില്‍ ആശങ്കപ്പെട്ട് മാർക്ക് സക്കർബർഗ്;റിപ്പോര്‍ട്ടിലെ സത്യമെന്ത്?

ഫെയ്‌സ്ബുക്കിന്റെ പ്രതാപം കുറഞ്ഞുവരുന്നു എന്ന തോന്നല്‍ തന്നെ അലട്ടിയതായി മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ്.2022 ല്‍ ഫെയ്‌സ്ബുക്ക് മേധാവി ടോം അലിസണ് അയച്ച  ഇ- മെയിലില്‍ സൂചിപ്പിച്ചതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. 

author-image
Akshaya N K
New Update
m

ഫെയ്‌സ്ബുക്കിന്റെ പ്രതാപം കുറഞ്ഞുവരുന്നു എന്ന തോന്നല്‍ തന്നെ അലട്ടിയതായി മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ്. 2022 ല്‍ ഫെയ്‌സ്ബുക്ക് മേധാവി ടോം അലിസണ് അയച്ച  ഇ- മെയിലില്‍ സൂചിപ്പിച്ചതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. 

ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ എറ്റെടുത്ത് നശിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ നടന്നതെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്‌ എഫ്ടിസ് കേസ് ആരംഭിച്ചത്.ഈ കേസിനു വേണ്ടിയാണ് ഇ-മെയിലുകള്‍ പരിശോധിച്ചത്.

ഫെയ്‌സ്ബുക്കിന്റെ  സാമൂഹിക, സാംസ്‌കാരിക  പ്രസക്തി നഷ്ടമാകുന്നുവെന്നും, യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നു എന്ന ട്രെന്‍ഡും തന്നെ അലട്ടുന്നു എന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആരംഭിച്ച കേസുമായി ബന്ധപ്പെട്ടാണ് സമർപ്പിക്കപ്പെട്ട രേഖകളില്‍ ഉണ്ടായിരുന്നത്.

ഫെയ്‌സ്ബുക്കിന്റെ നെറ്റ് വര്‍ക്ക് കാലഹരണപ്പെട്ടു എന്നും സുഹൃദ് വലയങ്ങളുടെ ഗ്രാഫുകള്‍ക്ക്‌ ഇടിവാണെന്നാണ്‌ പ്രധാന നിരീക്ഷണം.ഇൻസ്റ്റഗ്രാം, എക്‌സ്‌ പോലെയുള്ള പ്ലാറ്റ്ഫോമുകള്‍ വന്നതോടെ ഒരാള്‍ സോഷ്യല്‍ മീഡിയയെ നോക്കിക്കാണുന്ന രീതിയും അവയിലൂടെയുള്ള ഇന്ററാക്ഷനുകളുടെയും സ്വഭാവം അടിമുടി മാറിയിട്ടുണ്ട്. ഈ മാറ്റത്തില്‍ പിടിച്ചു നില്‍ക്കാനുള്ള അത്രയും കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലില്ല.

ഈ പ്രശ്‌നം നേരിടാന്‍ ഒരുവേള മുഴുവന്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെയും ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള സുഹൃത്തുക്കളെയെല്ലാം നീക്കം ചെയ്ത്, അവരെ  ആദ്യം മുതല്‍ ഫെയ്‌സ്ബുക്ക് അനുഭവം ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ഭ്രാന്തന്‍ ആശയം വരെ സക്കര്‍ബര്‍ഗ് ആലോചിച്ചിരുന്നുവെന്നും ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

''എനിക്ക് അങ്ങനെ ഒരു ആശങ്ക ഉണ്ടായിരുന്നില്ലെന്നും ഞാന്‍ഏറ്റെടുത്തതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും മെച്ചപ്പെട്ടത്.'' എന്ന്‌ സക്കര്‍ബര്‍ഗ് വിഷയത്തില്‍ പ്രതികരിച്ചു.

facebook whatsapp instagram facebook app mark zuckerberg Meta Meta CEO Mark Zuckerberg