ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങി മെറ്റ

2025ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികളെക്കുറിച്ച് മെറ്റ ഇതിനകം തന്ന സൂചന നല്‍കിയിരുന്നു. അതേസമയം, ജോലി വെട്ടിക്കുറച്ചാലും കൂടുതല്‍ മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍മാരെ കമ്പനി നിയമിച്ചേക്കാമെന്ന സൂചനയുമുണ്ട്.

author-image
Prana
New Update
x meta

ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങി സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ. ഈ വര്‍ഷം തൊഴിലാളികളുടെ എണ്ണം 5% കുറയ്ക്കുമെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. അതേസമയം, ജോലി വെട്ടിക്കുറച്ചാലും കൂടുതല്‍ മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍മാരെ കമ്പനി നിയമിച്ചേക്കാമെന്ന സൂചനയുമുണ്ട്. കഴിഞ്ഞ വര്‍ഷവും മെറ്റ 10000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു അന്നത്തെ പിരിച്ചുവിടല്‍. കോവിഡിന്റെ സമയത്ത് ആളുകളെ ഓവര്‍ഹൈഡ് ചെയ്തുവെന്നും  കമ്പനി നേരിടുന്ന കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നും അന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സമ്മതിച്ചിരുന്നു. 

 

Meta