യുട്യൂബിന് എതിരാളിയാകാൻ മെറ്റ; വീഡിയോ ആപ്പ് ഉടനെത്തും

ഒരു മിനിറ്റ് വീഡിയോകളും ദൈർഘ്യമുള്ള വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു. ലൈവ് വീഡിയോകളും ലഭ്യമാകും. 

author-image
anumol ps
New Update
meta

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡൽഹി: പുതിയ വീഡിയോ ആപ്പ് പുറത്തിറക്കാൻ ഒരുങ്ങി മെറ്റ. വെർട്ടിക്കൽ വീഡിയോയ്ക്ക് മുൻ​ഗണന കൊടുക്കുന്ന വിധത്തിലാകും മെറ്റ പുതിയ ആപ്പ് ഒരുക്കുക. പുതിയ ആപ്പ് മറ്റ് വെർട്ടിക്കൽ വീഡിയോ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാവിധത്തിലുമുള്ള വീഡിയോ ഫോർമാറ്റുകളും ആപ്പിൽ ലഭ്യമാകും. ഒരു മിനിറ്റ് വീഡിയോകളും ദൈർഘ്യമുള്ള വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു. ലൈവ് വീഡിയോകളും ലഭ്യമാകും. 

ആദ്യഘട്ടത്തിൽ അമേരിക്കയിലും കാനഡയിലുമായിരിക്കും ആപ്പ് ലഭ്യമാകുക. പിന്നീട് ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. വെർട്ടിക്കൽ വീഡിയോകൾക്ക് പിന്നാലെ ലാൻഡ്‌സ്‌കേപ്പ് വീഡിയോകളും കൂടി ആപ്പ്  അവതരിപ്പിക്കും. 

അതേസമയം മെറ്റയുടെ പുതിയ ആപ്പിന്റെ വരവോടു കൂടി യുട്യീബിനെ ഇത് വെല്ലുവിളിയായി തീരാനും സാധ്യതകൾ ഏറെയാണ്. ടിക്‌ടോകിന്റെ വരവോടെയാണ് വെർട്ടിക്കൽ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രചാരമേറുന്നത്. ഇന്ത്യയിൽ ടിക്‌ടോക് നിരോധിച്ചതോടെ ഏറ്റവുമധികം മാർക്കറ്റ് കയ്യടക്കിയത് ഗൂഗിളിന്റെ യുട്യൂബ് ഷോർട്ട്‌സും ഫേസ്ബുക്ക് മെറ്റയുടെ ഇൻസ്റ്റാഗ്രാം റീൽസുമാണ്. ഇപ്പോഴിതാ കുത്തക പിടിച്ചടക്കാൻ വെർട്ടിക്കൽ വീഡിയോക്ക് മുൻഗണന കൊടുക്കുന്ന പുതിയ വിഡിയോ ആപ്പിറക്കാൻ പോവുകയാണ് മെറ്റ.

ഇന്ത്യയിൽ നിരോധിച്ചെങ്കിലും പല വിദേശരാജ്യങ്ങളിലും ടിക്‌ടോക് വെർട്ടിക്കൽ വീഡിയോ കുത്തക അടക്കിവാഴുകയാണ്. അമേരിക്കയിലും ടിക്‌ടോക്കിന് നിരോധന ആലോചനകൾ വരുന്നതോടെ ഈ മാർക്കറ്റ് പുതിയ ആപ്പിലൂടെ പിടിച്ചടക്കുകയാണ് മെറ്റയുടെ ലക്ഷ്യം.

 

youtube Meta video app