എഐ ഫീച്ചറുകളോട് കൂടിയ പുതിയ ലാപ്‌ടോപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

കോക്രിയേറ്റര്‍, ലൈവ് കാപ്ഷന്‍സ് പോലുള്ള സൗകര്യങ്ങളും 40 ല്‍ ഏറെ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ശബ്ദം തര്‍ജമ ചെയ്യാനുമുള്ള സൗകര്യം ഉള്‍പ്പടെ വിവിധങ്ങളായ ഫീച്ചറുകള്‍ കോപൈലറ്റ് പ്ലസ് ലാപ്ടോപ്പുകളില്‍ ലഭ്യമാണ്.

author-image
anumol ps
Updated On
New Update
microsoft

microsoft

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: പുതിയ വിന്‍ഡോസ് പേഴ്സണല്‍ കംപ്യൂട്ടറുകള്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. എഐ ഫീച്ചറുകളോടു കൂടി ഒരുക്കിയ ഈ ലാപ്ടോപ്പുകള്‍ക്ക് 'കോപൈലറ്റ് + പിസികള്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വേഗമേറിയതും ബുദ്ധിശക്തിയേറിയതുമാണ് കോപൈലറ്റ് പിസികള്‍ എന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വിഭാഗത്തില്‍ പെടുന്ന പുതിയ സര്‍ഫേസ് പ്രോ, സര്‍ഫേസ് ലാപ്ടോപ്പുകളും കമ്പനി അവതരിപ്പിച്ചു. 

കോക്രിയേറ്റര്‍, ലൈവ് കാപ്ഷന്‍സ് പോലുള്ള സൗകര്യങ്ങളും 40 ല്‍ ഏറെ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ശബ്ദം തര്‍ജമ ചെയ്യാനുമുള്ള സൗകര്യം ഉള്‍പ്പടെ വിവിധങ്ങളായ ഫീച്ചറുകള്‍ കോപൈലറ്റ് പ്ലസ് ലാപ്ടോപ്പുകളില്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് സര്‍ഫേസിനൊപ്പം അസുസ്, ലെനോവോ, ഡെല്‍, എച്ച്പി, സാംസങ് തുടങ്ങിയ ബ്രാന്‍ഡുകളും കോപൈലറ്റ് + പിസികള്‍ അവതരിപ്പിക്കും.

ആധുനിക ശൈലിയിലുള്ള രൂപകല്‍പനയിലാണ് പുതിയ കോ പ്ലസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കനം കുറഞ്ഞ രീതിയിലുള്ള നിര്‍മാണവും ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയും എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറയും, പ്രീമിയം ഓഡിയോ ഹാപ്റ്റിക് ടച്ച്പാഡുമെല്ലാം സര്‍ഫേസ് ലാപ്ടോപ്പിനെ വേറിട്ടതാക്കുന്നു.

Microsoft Laptop