ആന്ത്രോപിക്കിന്റെ പ്രൊഡക്ട് മേധാവിയായി മൈക്ക് ക്രീഗര്‍ ചുമതലയേറ്റു

ഓപ്പണ്‍ എഐയെ പോലെ തന്നെ എഐ രംഗത്ത് ശക്തമായ സ്ഥാനമുറപ്പിച്ച സ്റ്റാര്‍ട്ട്അപ്പാണ് ആന്ത്രോപിക്ക്. ക്ലോഡ് എന്ന എഐ മോഡല്‍ അവതരിപ്പിച്ചതും ആന്ത്രോപിക്കായിരുന്നു.

author-image
anumol ps
New Update
mike

മൈക്ക് ക്രീഗര്‍

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: ഇന്‍സ്റ്റഗ്രാം സഹസ്ഥാപകന്‍ മൈക്ക് ക്രീഗര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായി  ചുമതലയേറ്റു. ബുധനാഴ്ചയായിരുന്നു കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓപ്പണ്‍ എഐയെ പോലെ തന്നെ എഐ രംഗത്ത് ശക്തമായ സ്ഥാനമുറപ്പിച്ച സ്റ്റാര്‍ട്ട്അപ്പാണ് ആന്ത്രോപിക്ക്. ക്ലോഡ് എന്ന എഐ മോഡല്‍ അവതരിപ്പിച്ചതും ആന്ത്രോപിക്കായിരുന്നു.

കമ്പനിയുടെ പ്രൊഡക്ട് എഞ്ചിനീയറിങ്, മാനേജ്മെന്റ്, ഡിസൈന്‍ ജോലികള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്രീഗര്‍ നേതൃത്വം നല്‍കും. ആന്ത്രോപിക്കിന്റെ എഐ ചാറ്റ് ബോട്ടിന്റെ പ്രചാരണ ചുമതലയും ഇദ്ദേഹത്തിനാവും. ആമസോണ്‍, ആല്‍ഫബെറ്റ് ഉള്‍പ്പടെ വന്‍കിട കമ്പനികള്‍ ആന്ത്രോപിക്കിന്റെ നിക്ഷേപകരാണ്.

മാര്‍ച്ചിലാണ് ക്ലോഡ് 3 എന്ന പേരില്‍ പുതിയ എഐ സ്യൂട്ട് ആന്ത്രോപിക്ക് അവതരിപ്പിച്ചത്. വിവിധ മെഞ്ച്മാര്‍ക്ക് പരീക്ഷണങ്ങളില്‍ ഓപ്പണ്‍ എഐയുടെ ജിപിടി 4, ഗൂഗിളിന്റെ ജെമിനി 1.0 എന്നിവയേക്കാല്‍ ക്ലോഡ് 3 മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നാണ് ആന്ത്രോപിക് അവകാശപ്പെടുന്നു. ഇന്‍സ്റ്റാഗ്രാം മെറ്റ ഏറ്റെടുത്തതിന് ശേഷം 2018 ല്‍ ക്രീഗര്‍ ഇന്‍സ്റ്റാഗ്രാമിന്റെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയായിരുന്നു.

mike krieger product chief of anthropic ai