വരുന്നു എക്‌സില്‍ പണ ഇടപാടും

മെസേജിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍, ഇ-കൊമേഴ്സ് ഷോപ്പിംഗ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം

author-image
Prana
New Update
Digital crop survey on cards to fine-tune farm statistics

ഇലോണ്‍മസ്‌കിന്റെ ഉടമസ്ഥതിലുള്ള എക്സിന്റെ പുതിയ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഈവര്‍ഷം അവസാനത്തോടെ പുറത്തിറക്കും. വിസയുടെ പങ്കാളിത്തത്തോടെയാണ് എക്‌സ് ആപ്പില്‍ പുതിയ സാമ്പത്തിക സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എക്സിന്റെ പണ ഇടപാടിലേക്കുള്ള പുതിയ കുതിച്ചുചാട്ടമാകും ഇതെന്ന് എക്സ് സിഇഒ ലിന്‍ഡ യാക്കാരിനോ പറഞ്ഞു. യുഎസിലെ പ്രധാന ക്രെഡിറ്റ്കാര്‍ഡ് നെറ്റ് വര്‍ക്കായ വിസയുമായി സഹകരിച്ചുകൊണ്ടാണ് പുതിയ പേയ്മെന്റ് സംവിധാനം നിലവില്‍ വരികയെന്നും ലിന്‍ഡ വ്യക്തമാക്കി. 2022ല്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ നല്‍കിയ വാഗ്ദാനമാണ് നടപ്പിലാകാന്‍ പോകുന്നത്. മെസേജിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍, ഇ-കൊമേഴ്സ് ഷോപ്പിംഗ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. എക്സ്-വിസ പങ്കാളിത്തത്തിലുള്ള വിസ ഡയറക്ട് വഴി എക്സ് വാലറ്റിലേക്ക് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും തല്‍ക്ഷണവുമായ ഫണ്ടിംഗ് അനുവദിക്കും. ഇത് ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധിപ്പിക്കാമെന്നും, വ്യക്തികള്‍ക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും പണമടയ്ക്കാന്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. 41 രാജ്യങ്ങളില്‍ എക്സ് മണി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളിലാണെന്നും ഒരുവര്‍ഷത്തിലേറെയായി ഇതിന് പിന്നിലാണെന്നും അധികൃതര്‍ പറയുന്നു. കടുത്തവെല്ലുവിളികള്‍ക്കിടയുലും എക്സിന് ജനങ്ങള്‍ നല്‍കിയ സ്വീകാര്യത കണക്കിലെടുത്താണ്  എക്സ് മണി യാഥാര്‍ത്ഥ്യമാക്കുന്നതെന്നും കമ്പനി അറിയിച്ചു.

 

x