മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസില്‍ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും.
മോട്ടോ ജി85 ഫൈവ് ജി പുറത്തിറക്കി ഏതാനും ആഴ്ചകള്‍ക്കകമാണ് മോട്ടോ ജി45 അവതരിപ്പിക്കുന്നത്. ബുധനാഴ്ച മോട്ടോ ജി45 ലോഞ്ച് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോട്ടോ ജി 45 വെഗന്‍ ലെതറിന്റെയും മെലിഞ്ഞ ഡിസൈനിന്റെയും പാരമ്പര്യം തുടരുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ജി സീരീസിന്റെ ഡിസൈനില്‍ തന്നെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. കടല്‍ പച്ച, കടും നീല, ചുവപ്പ് എന്നി നിറങ്ങളിലായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. 50 മെഗാപിക്സല്‍ ക്വാഡ് പിക്സല്‍ പ്രൈമറി കാമറയായിരിക്കും ഇതില്‍ ക്രമീകരിക്കുക. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി, 16 മെഗാപിക്സല്‍ മുന്‍ കാമറയുമുണ്ട്. 15,000 രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്.