/kalakaumudi/media/media_files/2025/12/17/moto-g7-power-2025-12-17-09-03-22.jpg)
മോട്ടറോളയുടെ ജി പവര്‍ സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ജി പവര്‍ മോഡലിന്റെ പിന്‍ഗാമിയായി മോട്ടോ ജി പവര്‍ 2026 (moto g power 2026) എന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് യുഎസ് വിപണിയില്‍ മോട്ടോറോള അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്. 6.8? FHD+ 120Hz LCD സ്‌ക്രീന്‍, 32MP ഫ്രണ്ട് ക്യാമറ, 50MP മെയിന്‍ ക്യാമറ അടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ ഉണ്ട്. 5200mAh ബാറ്ററിയാണ് ഈ പവര്‍ മോഡലില്‍ നല്‍കിയിരിക്കുന്നത്.
ഒരു മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ എന്ന നിലയില്‍ ആണ് ഈ മോട്ടറോള ഫോണ്‍ യുഎസ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മാന്യമായ ഫീച്ചറുകള്‍ക്ക് പുറമേ ശക്തമായ ഈടും മോട്ടോ ജി പവര്‍ 5ജിയില്‍ ഉണ്ട്. MIL-STD-810H സര്‍ട്ടിഫിക്കേഷന്‍, IP68 & IP69 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i ഡിസ്പ്ലേ പ്രൊട്ടക്ഷന്‍ എന്നീ ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
പ്രധാന ഫീച്ചറുകള്‍
6.8-ഇഞ്ച് (2388× 1080 പിക്‌സല്‍സ്) FHD+ LCD സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 19.9:9 ആസ്പക്ട് റേഷ്യോ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ മോട്ടോ ജി പവര്‍ 2026 മോഡലിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി സഹിതം 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മൈ UX-ല്‍ ആണ് ഈ മോട്ടോ ഫോണിന്റെ പ്രവര്‍ത്തനം.
50MP മെയിന്‍ ക്യാമറ, ക്വാഡ് പിക്‌സല്‍ സാങ്കേതികവിദ്യ, PDAF, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും മോട്ടോ ജി പവര്‍ 2026 മോഡലില്‍ ഉണ്ട്.
3.5mm ഓഡിയോ ജാക്ക്, ഡോള്‍ബി അറ്റ്മോസ്, സ്റ്റീരിയോ സ്പീക്കറുകള്‍, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സിം (1 ഫിസിക്കല്‍ നാനോ സിം + eSIM + 1 മൈക്രോ എസ്ഡി), മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C 2.0, NFC, 30W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5200mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി പവര്‍ 2026 മോഡലിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍. 166.62×77.10×8.72mm വലിപ്പവും 208 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
