മോട്ടറോള എഡ്ജ് 50 ഫ്യൂഷന്‍ വിപണിയില്‍

8ജിബി+128ജിബി വേരിന്റിന് ലോഞ്ച് വില 22,999 രൂപയും ഓഫറുകള്‍ ചേര്‍ത്ത് 20,999 രൂപയിലും ലഭ്യമാണ്.

author-image
anumol ps
Updated On
New Update
motorola

motorola

Listen to this article
0.75x1x1.5x
00:00/ 00:00




മുംബൈ: മോട്ടറോള എഡ്ജ് ഫ്രാഞ്ചൈസിയില്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍ പുറത്തിറക്കി. ഐപി68 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍ സ്മാര്‍ട് വാട്ടര്‍ ടച്ച് ടെക്നോളജി, വെളിച്ചം കുറവുള്ളിയിടത്തും ഉപയോഗിക്കാവുന്ന നൂതന സോണി-ലൈട്ടിയ 700സി സെന്‍സര്‍ വരുന്ന 50എംപി അള്‍ട്രാ പിക്‌സല്‍ പ്രൈമറി ക്യാമറ, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയോടെയുള്ള 144ഹേര്‍ട്‌സ് 10-ബിറ്റ് 6.67' പോള്‍ഇഡ് 3ഡി കര്‍വ്ഡ് ഡിസ്പ്ലേ എന്നിവയുണ്ട്. 

പ്ലാസ്റ്റിക് രഹിതമായതും റീസൈക്കിള്‍ ചെയ്തതതുമായ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ പാക്കേജിംഗാണ്. മാര്‍ഷ്മാലോ ബ്ലൂ വീഗന്‍ ലെതര്‍ ഫിനിഷ്, വെഗന്‍ സ്വീഡ് ഫിനിഷില്‍ ഹോട്ട് പിങ്ക്, അക്രിലിക് ഗ്ലാസ് ഫിനിഷില്‍ ഫോറസ്റ്റ് ബ്ലൂ എന്നീ മൂന്ന് പാന്റോണ്‍ കളര്‍ വേരിയന്റുകളില്‍ ലഭ്യമായ എഡ്ജ് 50 ഫ്യൂഷന്‍ മെയ് 22 ഉച്ചക്ക് 12 മണി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടറോള.ഇന്‍ എന്നിവയിലും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 

8ജിബി+128ജിബി വേരിന്റിന് ലോഞ്ച് വില 22,999 രൂപയും ഓഫറുകള്‍ ചേര്‍ത്ത് 20,999 രൂപയിലും ലഭ്യമാണ്. 12ജിബി+256ജിബി വേരിന്റിന് ലോഞ്ച് വില 24,999 രൂപയും ഓഫറുകള്‍ചേര്‍ത്ത് 22,999 രൂപയിലും ലഭിക്കും.

motorola edge 50 fusion