ന്യൂഡല്‍ഹി: ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ഐഒഎസ് 16, ഐപാഡോസ് 16 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമുള്ള പിന്തുണ നെറ്റ്ഫ്ലിക്സ് ഉടന്‍ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 ഒഎസ് അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന ഐഫോണുകളിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭിക്കുക.