മുംബൈ: യുട്യൂബ് ചാനലുകള്‍ക്കായി ഒരു എഐ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നു. വിഡിയോകള്‍ ഒന്നിലധികം ഭാഷകളില്‍ ഡബ്ബ് ചെയ്യാന്‍ സാധിക്കും. ഇത് വിവിധ ഭാഷകളില്‍ നിന്നുള്ള കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ സഹായിക്കുന്നു. നിലവില്‍, പാചക വിഡിയോകള്‍, ടെക് വിഡിയോകള്‍ പോലുള്ള വിജ്ഞാനാധിഷ്ഠിത ഉള്ളടക്കം സൃഷ്ടിക്കുന്ന ആളുകള്‍ക്ക് മാത്രമേ കിട്ടുകയുള്ളൂ.
എന്നാല്‍ മറ്റ് സ്രഷ്ടാക്കളിലേക്കും ഇത് ഉടന്‍ വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസാരം പകര്‍ത്താനും ഒന്നിലധികം ഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഗൂഗിള്‍ ജെമിനിയുടെ കഴിവുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സിസ്റ്റം നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഹിന്ദി, മാന്‍ഡരിന്‍ എന്നിവയുള്‍പ്പെടെ 20-ലധികം ഭാഷകളിലേക്ക് ഡബ്ബിങ് പിന്തുണയ്ക്കുന്നു.