/kalakaumudi/media/media_files/2025/04/15/oLHn4xrGd6moWvKv8uxS.jpg)
ആധാര്‍ കാര്‍ഡ് കൈകാര്യം ചെയ്യാനായി പുതിയ ആപ്ലിക്കേഷന്‍ ഇറക്കാനൊരുങ്ങി
കേന്ദ്ര ഐ ടി മന്ത്രാലയം. പുതിയ ആപ്പ് നിര്‍മ്മിത ബുദ്ധിയും, ഫെയ്‌സ് ഐഡിയും ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കും.ഡല്‍ഹിയില്‍ നടന്ന ആധാര്‍ സംവാദ് പരിപാടിക്കിടെ കേന്ദ്ര ഐ ടി മന്ത്രാലയം ആപ്പ് പരിചയപ്പെടുത്തി.
ഫോണില്‍ ടാപ്പ് ചെയ്താലുടന്‍ വേണ്ട വിവരങ്ങള്‍ മുഴുവന്‍ കൈമാറാന്‍ ഉടമകള്‍ക്ക് കഴിയും. യൂ പി ഐ പേമെന്റ് പോലെ ലളിതമായി ഇനി ആധാര്‍ വെരിഫിക്കേഷനും ഇതിലൂടെ സാധ്യമാകും. ഒരു ക്യൂ ആര്‍ കോഡു കൊണ്ട് വിവിധ കാര്യങ്ങള്‍ ഈ ആപ്പു വഴി നടത്താം. കൂടതല്‍ സുതാര്യതയും, സുരക്ഷയും ഉറപ്പും വരുത്താനായി ബയോമെട്രിക്ക് ഫോണ്‍ ലോക്കോ, സെറ്റു ചെയ്യുന്ന പിന്‍ നമ്പറോ നല്‌കേണ്ടി വരുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആപ്പ് അതിന്റെ ബീറ്റാ ടെസ്റ്റിങ് നിലയിലാണ്. ആധാര്‍ സംവാദ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും, മറ്റു ചിലര്‍ക്കും ഈ ആപ്പ് ടെസ്റ്റിങിനായി നല്കിയിട്ടുണ്ട്. ഇവ ഉടനെത്തന്നെ എല്ലാ ഐ ഒ ൈഎസ്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമാവും.
ആപ്പ് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കുകയോ, അതിന്റെ ഫോട്ടോക്കോപ്പി നല്‍കേണ്ടി വരികയുമില്ല.ഹോട്ടല്‍ റിസെപ്ഷനുകളലും, കടകളിലും, യാത്രാ വേളകളിലും ഈ സേവനം സഹായകമാണ്. ഈ ആപ്പ് വരുന്നതോടുകൂടി ഡാറ്റ ദുരുപയോഗം ചെയ്യുന്ന രീതി പരിഹരിക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.