/kalakaumudi/media/media_files/2025/04/08/woKkAcCQsBpXPN1dEzlQ.jpg)
ഒരു കാലത്ത് പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു നിന്നെങ്കിലും, ഇപ്പോള്‍ വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ബ്രാന്റുകള്‍ പരീക്ഷിച്ച് വിജയിച്ച ആശയങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്ന ടെക്ക് ഭീമന്മാരായ ആപ്പിള്‍ കമ്പനിയെ ചുറ്റിപ്പറ്റി വീണ്ടും പുതിയ
വാര്‍ത്തകള്‍ വരുന്നു.
ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഐഫോണുകളെ അവര്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്നു എന്നതാണ് സൈബര്‍ ലോകത്തില്‍ വരുന്ന ചര്‍ച്ച. 2026 ലോ 2027 ആദ്യമോ ഫോള്‍ഡബിള്‍ ഐഫോണ്‍ രംഗപ്രവേശം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.എന്നാല്‍ കമ്പി ഇത് സ്ഥിതീകരിച്ചിട്ടില്ല.
ഐഫോണ്‍ സീരീസില്‍ നാല് ഫോണുകള്‍ എന്ന രീതിയാണ് കഴിഞ്ഞ കുറേകാലമായി ഐഫോണ്‍ പിന്തുടര്‍ന്നു വന്നിരുന്നത്. ഐഫോണ്‍ 17 പ്ലസിന് പകരം ഇത്തവണ ഏറ്റവും കനം കുറഞ്ഞ മോഡലായി
ഐഫോണ്‍ 17 എയര്‍ പുറത്തുവരും എന്നാണ് പറയുന്നത്. എന്നാല്‍ 2026 ല്‍ ഇറങ്ങാന്‍ സാധ്യതയുള്ള ഐഫോണ്‍ 18ല്‍ ഐഫോണ്‍ ഫോള്‍ഡ് സീരീസില്‍ അഞ്ചാമതൊരു ഫോണ്‍ കൂടി അവതരിപ്പിക്കപ്പെട്ടേക്കും എന്നും ടെക്കികള്‍ അഭിപ്രായപ്പെടുന്നു.
.