വമ്പന്‍ നീക്കവുമായി ജാഗ്വാറും ടാറ്റയും

ജെ.എല്‍.ആറിന്റെ ഇലക്ട്രിഫൈഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് ടാറ്റ മോട്ടോഴ്സും ജെ.എല്‍.ആറും ഓരോ മോഡലുകള്‍ വീതം അവതരിപ്പിക്കാനാണ് ഇരുവരുടെയും നീക്കം.

author-image
Athira Kalarikkal
New Update
Tata & jaguar

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ :  ജാഗ്വാര്‍ ലാന്‍ഡ് റോവറും ടാറ്റ മോട്ടോഴ്സും ഒന്നിക്കുന്നു. ഇനി ആഗോള വിപണിയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഇനി ജാഗ്വാറും ടാറ്റമോട്ടോഴ്‌സും ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കും. 

ജെ.എല്‍.ആറിന്റെ ഇലക്ട്രിഫൈഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് ടാറ്റ മോട്ടോഴ്സും ജെ.എല്‍.ആറും ഓരോ മോഡലുകള്‍ വീതം അവതരിപ്പിക്കാനാണ് ഇരുവരുടെയും നീക്കം. ജെ.എല്‍.ആര്‍ കാറുകള്‍ സനന്ദ് പ്ലാന്റില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

അടുത്ത 12 മാസത്തിനുള്ളില്‍ കയറ്റുമതി തുടങ്ങാനാകുമെന്നാണ് ടാറ്റ സണ്‍സ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഏതൊക്കെ കാറുകളാണ് ഇ.എം.എ പ്ലാറ്റ്ഫോമില്‍ ലഭ്യമാവുക എന്നതും വ്യക്തമാക്കിയിട്ടില്ല. യു.കെ, ചൈന, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളില്‍ പ്ലാന്റുകളുള്ള ജെ.എല്‍.ആറിന്റെ മുഖ്യ ആഗോള ഇലക്ട്രിക് വാഹന മാനുഫാക്ചറിംഗ് ഹബ് ആക്കി ഇന്ത്യയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇരുവരും കൂടി ചേര്‍ന്ന് നിര്‍മ്മിക്കുന്നതിനാല്‍ വ്യത്യസ്ത ഫീച്ചറുകളോടെ ആയിരിക്കും വാഹനം വിപണിയില്‍ ഇറങ്ങുവാന്‍ പോകുന്നത്.

TATA JAGUAR 3