സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിൽ മറ്റുള്ളവരെ ടാഗ് ചെയ്യാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

ഇനിമുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിൽ മറ്റുള്ളവരെ ടാഗ് ചെയ്യാനും സാധിക്കും.

author-image
anumol ps
New Update
whatsapp

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00





 

ന്യൂഡൽഹി: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. ഇനിമുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിൽ മറ്റുള്ളവരെ ടാഗ് ചെയ്യാനും സാധിക്കും. നിലവിൽ ഈ ഫീച്ചർ ഇൻസ്റ്റ​ഗ്രാമിൽ ലഭ്യമാണ്. ഉടൻ തന്നെ പുതിയ ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമായി തുടങ്ങും.  ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നിർമിക്കുകയാണെങ്കിൽ സുഹൃത്തിനെ മെൻഷൻ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാകും.

ഇവ തീർത്തും സ്വകാര്യമായിരിക്കും. മറ്റുള്ളവർക്ക് ഇവ കാണാനാകില്ല. എന്നാൽ ടാഗ് ചെയ്‌ത വ്യക്തിക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും. ഇൻസ്റ്റഗ്രാമിലേത് പോലെ ഇങ്ങനെ നോട്ടിഫിക്കേഷൻ ലഭിച്ചാൽ അതെ സ്റ്റാറ്റസ് അയാൾക്കും വെക്കാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.





whatsapp New Updates