/kalakaumudi/media/media_files/2026/01/02/wired-2026-01-02-08-15-42.jpg)
ബ്ലൂടൂത്ത് ഹെഡ്ഫോണുകളുടെയും ട്രൂ വയര്‍ലെസ് (TWS) ഇയര്‍ബഡുകളുടെയും ഈ കാലത്ത്, പഴയ വയര്‍ഡ് ഹെഡ്ഫോണുകള്‍ നിശബ്ദമായി ഒരു റീ എന്‍ട്രി നടത്തുകയാണ്. ചാര്‍ജ്ജിങ്ങിനെക്കുറിച്ചുള്ള ആശങ്കകളും കണക്റ്റിവിറ്റി പ്രശ്നങ്ങളും ഇല്ലാതെ, ലളിതമായ വയര്‍ഡ് ഹെഡ്ഫോണുകളിലേക്ക് തിരിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വയര്‍ലെസ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യേണ്ടി വരുന്നത് പലര്‍ക്കും മടുപ്പുളവാക്കുന്ന കാര്യമാണ്. എന്നാല്‍ വയര്‍ഡ് ഹെഡ്ഫോണുകള്‍ക്ക് ഈ പ്രശ്‌നമില്ല. എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. കൂടാതെ, ബ്ലൂടൂത്ത് പെയറിങ്, കണക്ഷന്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ സാങ്കേതിക തടസ്സങ്ങള്‍ വയര്‍ഡ് ഹെഡ്ഫോണുകളില്‍ ഇല്ല. പ്ലഗ് ഇന്‍ ചെയ്താല്‍ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതും വയര്‍ഡ് ഹെഡ്ഫോണുകളെ ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കുന്നു.
ഓഡിയോ ലേറ്റന്‍സി ഇല്ലാത്തതിനാല്‍ മികച്ച ശബ്ദാനുഭവം ഇവ നല്‍കുന്നു എന്നതും മറ്റൊരു പ്രധാന സവിശേഷതയാണ്. ഗെയിമിംഗിനും എഡിറ്റിംഗിനും ഇത് ഏറെ ഗുണകരമാണ്. ബോളിവുഡ് താരങ്ങളടക്കം നിരവധി സെലിബ്രിറ്റികള്‍ വയര്‍ഡ് ഹെഡ്ഫോണുകള്‍ ഉപയോഗിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് ഇതിനെ ഒരു ഫാഷന്‍ ട്രെന്‍ഡാക്കിയും മാറ്റിയിട്ടുണ്ട്.
ഇതിനു പുറമേ, വയര്‍ലെസ് സിഗ്‌നലുകള്‍ വഴിയുള്ള ഡാറ്റ ചോര്‍ച്ച ഭയക്കുന്നവര്‍ക്ക് വയര്‍ഡ് കണക്ഷനുകള്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. 3.5mm ജാക്കുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും, അഡാപ്റ്ററുകള്‍ ഉപയോഗിച്ചും മറ്റും ആളുകള്‍ വയര്‍ഡ് ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണ്.
സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകളില്‍ നിന്നുള്ള ഒരു 'ഡിജിറ്റല്‍ ഡിറ്റോക്‌സ്' ആയും ഇതിനെ പലരും കാണുന്നു. പഴയകാലത്തിന്റെ നൊസ്റ്റാള്‍ജിയക്ക് ഉപരി, ലളിതവും സുരക്ഷിതവുമായ ഗാഡ്ജറ്റ് എന്ന താല്‍പ്പര്യമാണ് ഈ തിരിച്ചുവരവിന് പിന്നിലെന്ന് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
